BREAKING NEWS

കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും

· · 1 min read
Share: Copied!

കൊച്ചി: ഇന്ത്യയുടെ അത്യാധുനിക നിർമ്മാണ മേഖലയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട്, നെസ്റ്റ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും (സി.എസ്.എൽ) ചേർന്ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (എച്ച്.എൽ.എ.ഡബ്ല്യു) സാങ്കേതികവിദ്യ പുറത്തിറക്കി. കളമശ്ശേരി നെസ്റ്റ് ഹൈടെക് പാർക്കിൽ നടന്ന അഡ്വാൻസ്ഡ് ലേസർ എഞ്ചിനീയറിംഗ് സെന്ററിന്റെയും എച്ച്.എൽ.എ.ഡബ്ല്യു ആർ ആൻഡ് ഡി ഫെസിലിറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. സി.എസ്.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി. ജെ., എസ്.എഫ്.ഒ ടെക്നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ എന്നിവർ ചേർന്ന് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കോച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) എസ്.എഫ്.ഒ ടെക്നോളജീസും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (HLAW) സിസ്റ്റം, എസ്.എഫ്.ഒ ടെക്നോളജീസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈ-പവർ ഫൈബർ ലേസർ സോഴ്സിന്റെ കരുത്തോടെ പ്രവർത്തിക്കുകയും ലേസർ വെൽഡിങ്, പരമ്പരാഗത ആർക്ക് വെൽഡിങ്, റോബോട്ടിക്സ്, നൂതന ഓട്ടോമേഷൻ സംവിധാനങ്ങൾ എന്നിവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു. കപ്പൽ നിർമ്മാണം, പ്രതിരോധം, എൻജിനീയറിങ്, റെയിൽവേ, ഊർജം തുടങ്ങിയ പ്രധാന നിർമ്മാണ മേഖലകളിൽ വെൽഡിങ് പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതിനും മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും.

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉയർന്ന നിലവാരമുള്ള വ്യാവസായിക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഈ മുന്നേറ്റത്തെ വിലയിരുത്തുന്നത്. കപ്പൽ നിർമ്മാണ രംഗത്ത് ഉൽപ്പാദനക്ഷമതയും ഘടനാപരമായ നിലവാരവും വർദ്ധിപ്പിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. കപ്പൽ നിർമ്മാണം, പ്രതിരോധം, ഹെവി എഞ്ചിനീയറിംഗ്, റെയിൽവേ, ഊർജ്ജം, വലിയ ടാങ്കുകൾ, വാഗണുകൾ തുടങ്ങിയ മറ്റ് തന്ത്രപ്രധാന നിർമ്മാണ മേഖലകളിൽ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി വേഗതയേറിയ വെൽഡിംഗ്, ആഴത്തിലുള്ള പെനിട്രേഷൻ, കുറഞ്ഞ ഡിസ്റ്റോർഷൻ, മെച്ചപ്പെട്ട വെൽഡിംഗ് സ്ഥിരത എന്നിവ ഈ സാങ്കേതികവിദ്യ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

“ഇന്ത്യൻ നിർമ്മാണ മേഖലയ്ക്ക് ഇതൊരു അഭിമാന നിമിഷമാണ്. സ്വന്തമായി ഹൈ-പവർ ഫൈബർ ലേസർ സോഴ്സ് വികസിപ്പിച്ച് അത് അത്യാധുനിക വെൽഡിങ് സംവിധാനങ്ങളുമായി സംയോജിപ്പിച്ചതിലൂടെ, ഉന്നതതല നിർമ്മാണ സാങ്കേതികവിദ്യകൾ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചിരിക്കുന്നു,” ഡോ. എൻ. ജഹാംഗീർ പറഞ്ഞു.
“കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) എസ്.എഫ്.ഒ ടെക്നോളജീസും തമ്മിലുള്ള സഹകരണം കപ്പൽനിർമ്മാണ മേഖലയ്ക്കും മറ്റ് ഉൽപ്പാദന വ്യവസായങ്ങൾക്കും പ്രയോജനകരമായ ഒരു നൂതന സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കുന്നതിന് വഴിയൊരുക്കിയെന്ന്” അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ നിർമ്മാണ മേഖലയുടെ ഉൽപ്പാദനക്ഷമത, ഗുണനിലവാരം, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മനിർഭർ ഭാരത് എന്ന ദേശീയ ലക്ഷ്യത്തിന് കരുത്ത് പകർന്നു കൊണ്ടുതന്നെ, കൊച്ചിയെ വ്യാവസായിക നവീകരണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറ്റാൻ പുതിയ ഗവേഷണ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026
BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026