കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്തുനിന്ന് കണ്ടെത്തി. ഇന്നലെ (ചൊവ്വാഴ്ച, ഫെബ്രുവരി 18) വൈകീട്ടോടെയാണ് വടുതല സ്വദേശിയായ 12 വയസുകാരിയെ കാണാതായത്. സ്കൂൾവിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വൈകീട്ട് അഞ്ച് മണിയോടെ പച്ചാളത്ത് വച്ചാണ് കാണാതായത്. ഗോശ്രീ പാലത്തിന്‍റെ മൂന്നാം പാലത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സമീപവാസിയായ ജോർജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തിൽ വച്ച് ആദ്യം കണ്ടത്.
കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചതും ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തതും കുട്ടിയെ മാനസികവിഷമത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കുട്ടി മാറി നിന്നത്. കുട്ടിയെ കാണാതായി ഏഴ് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്.
അമ്മയുടെ ഫോണുമായിട്ടാണ് വിദ്യാര്‍ഥിനി സ്കൂളില്‍ പോയത്. ഇത് സ്കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പോലീസ് അന്വേഷണം നടത്തിയത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസിന്‍റെ പരിശോധന. എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.