ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭർത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. സിജി (46) മരണപ്പെട്ടത് തലയ്ക്ക് പിന്നിൽ ചതവും തലയോട്ടിയിൽ പൊട്ടലും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. അമ്മയുടെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ സോണിക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. മരണകാരണം തലയ്‌ക്കേറ്റ പരുക്കാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വീട്ടിൽ നിന്ന് വീണ് പരുക്കേറ്റ്, തലയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ സജി ഒരു മാസക്കാലം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച രാവിലെ 7.30-നാണ് സജി മരണപ്പെട്ടത്. തുടർന്ന് മുട്ടം സെയ്ന്റ്മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ വൈകിട്ട് ശവസംസ്‌കാരം നടത്തുകയായിരുന്നു. കഴിഞ്ഞമാസം എട്ടിനു രാത്രി പത്തുമണിക്ക് ശേഷമാണ് സിജിയെ തലയ്ക് പരുക്കേറ്റ നിലയിൽ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്.
റാഗിങ് പ്രതികളിലൊരാൾ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഫേസ്ബുക്കിൽ ‘രാഹുൽരാജ് കോമ്രേഡ്’, ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം… പ്രതികളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംഘടന
അപകട കാരണമായി പറഞ്ഞത് വീട്ടിലെ സ്റ്റെയറിൽ നിന്നു വീണുവെന്നാണ്. അതിനാൽ ആർക്കും ദുരൂഹത തോന്നിയിരുന്നില്ല. ആരും പരാതി ഉയർത്താത്ത സാഹചര്യത്തിലായിരുന്നു സ്വാഭാവിക മരണമായി കണ്ട് മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്. എന്നാൽ ചൊവ്വാഴ്ച രാത്രി മകൾ മീഷ്മ അമ്മയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി മീഷ്മയ്ക്ക് സംരക്ഷണം നൽകിയശേഷം സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അമ്മയെ സോണി നിരന്തരം അക്രമിക്കുമായിരുന്നെന്നും ജനുവരി എട്ടിനുരാത്രി സിജിയെ അക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ചാണ് പരുക്കേൽപ്പിച്ചതെന്നും മകളുടെ മൊഴിയിലുള്ളത്. അമ്മയെ ആക്രമിച്ചുവെന്ന് പുറത്തുപറയാതിരിക്കാൻ സോണി മകൾക്കു നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു, തുടർന്നാണ് സിജി വീണപ്പോൾ പരുക്കുപറ്റിയതാണെന്ന് ആശുപത്രിയിൽ പറഞ്ഞത്. ചൊവ്വാഴ്ച രാത്രി ഇക്കാര്യം പറഞ്ഞ് സോണി വീണ്ടും മകൾ മീഷ്മയെ ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
ബുധനാഴ്ച രാവിലെ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തുകയായിരുന്നു. സബ് കലക്ടർ സമീർകിഷൻ, എഎസ്പി ഹരീഷ് ജയിൻ, തഹസിൽദാർ കെആർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിത്തേരിയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്കുമാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം വ്യാഴാഴാഴ്ച ഉച്ചയോടെ വീണ്ടും സംസ്‌കരിച്ചു. ചേർത്തല സ്റ്റേഷൻ ഓഫീസർ ജി അരുൺ, എസ്ഐ എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.