കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം ഉടന്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ബാങ്കുകളുമായി ആലോചിക്കണമെന്നും മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനം പൂർണ്ണമായും കേന്ദ്രസർക്കാരിനെ ആശ്രയിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. പുനഃരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പുനഃരധിവാസം തുടങ്ങിവയ്ക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കടലാസിലൊതുങ്ങരുതെന്നും 75 ശതമാനം തുക ചെലവഴിച്ചശേഷം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. 25 ശതമാനം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാമെന്നും കോടതി അറിയിച്ചു.