India

കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’… ഒരു ലോഡ് മാലിന്യം കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധവുമായി പാർട്ടി എംപി സ്വാതി മലിവാൾ‌

· · 1 min read
Share: Copied!

ന്യൂഡൽഹി: വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി എഎപി രാജ്യസഭാ എംപിയുട പ്രതിഷേധം. കേജ്‌രിവാളിന്റെ കട്ടൗട്ട് മുൻപിൽ പതിപ്പിച്ചായിരുന്നു എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പ്രതിഷേധം . സംഭവത്തിൽ എംപിക്കെതിരെ പോലീസ് കേസെടുത്തു.

‌‘വികാസ്പുരിയിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടക്കുന്നതിനെതിരെ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വനിതകൾ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനാണ് അവിടെയെത്തിയത്. കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’ – ട്രക്കിൽനിന്ന് കേജ്‌രി‌വാളിന്റെ വീടിനു മുന്നിൽ മാലിന്യമിറക്കുന്നതിനിടെ മലിവാൾ പറഞ്ഞു.

പിപി ദിവ്യയ്ക്ക് തെറ്റുപറ്റി…ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല, വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ല- മുഖ്യമന്ത്രി, ദിവ്യയ്‌ക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്കനുസരിച്ചെന്ന് പ്രതിനിധികള്‍… നടപടി ശരിയായ രീതിയില്‍ തന്നെയെന്ന് പിണറായി

‘ഡൽഹിയുടെ മുക്കം മൂലയും മാലിന്യം കൊണ്ടു നിറഞ്ഞു. റോഡുകൾ പൊട്ടിത്തകർന്നു. കാനകൾ നിറഞ്ഞൊഴുകി ദുർഗന്ധം പരത്തുന്നു. കേജ്‌രിവാൾ ജനങ്ങളിൽ നിന്നകന്നു. ജനങ്ങൾക്കിടയിൽ എന്താണ് നടക്കുന്നതെന്നോ അവർ നേരിടുന്ന പ്രശ്നങ്ങളെന്താണെന്നോ കേജ്‌രിവാൾ അറിയുന്നില്ല. കേജ്‌രിവാളിന്റെ ഗുണ്ടകളെയോ പോലീസിനെയോ എനിക്കു ഭയമില്ല’. ‘ എന്റെ പ്രതിഷേധം പാർട്ടിക്കെതിരെയല്ല, ഡൽഹിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. അതിനെതിരെയാണ് ഞാൻ പ്രതിഷേധിക്കുന്നത്. എംപി കൂട്ടിച്ചേർത്തു.

നടി പുതിയ നീക്കം.., ഇത്തവണ അകത്താകുമോ…? രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകി…!!! കേസെടുത്തത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി…

പ്രതിഷേധം അതിരുകടക്കുന്നു എന്നു കണ്ടതോടെ പോലീസ് ഇടപെട്ടു. ആദ്യം മലിവാളിനെ സ്ഥലത്തുനിന്നു നീക്കി. പിന്നാലെ അണികളെയും അകറ്റി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും മലിവാളിനെതിരെ പോലീസ് കേസെടുത്തു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സ്വാതിയെ വിട്ടയച്ചു. ഒട്ടേറെ വനിതകളും മലിവാളിനെ അനുഗമിച്ചു.

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026