BREAKING NEWS

നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്ഷൻ കമ്മീഷണർ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാംലീല മൈതാനത്ത് നടന്ന ‘ഇന്ത്യ’ മുന്നണിയുടെ ‘ചലോ ഡൽഹി’ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ഭിന്നിപ്പിക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ജനങ്ങളും പ്രതിപക്ഷവും ശക്തമായി പോരാടുമ്പോൾ നരേന്ദ്ര മോദിക്ക് അധികാരത്തിൽ നിന്ന് ഇറങ്ങേണ്ടി വരും. വോട്ട് മോഷണത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനുമുള്ള പോരാട്ടം മുന്നണി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

ഗ്യാനേഷ് കുമാർ ‘മോദിയുടെ പാവയായി’ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച തേജസ്വി യാദവ്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മഹാഭാരത യുദ്ധത്തോട് ഉപമിച്ചു. രാമായണ നാടകങ്ങൾ അവതരിപ്പിക്കുന്ന രാംലീല മൈതാനം ഇന്ന് വോട്ട് മോഷ്ടിക്കുന്നവർക്കെതിരെ ‘മഹാഭാരതം’ തീർക്കാൻ പ്രതിപക്ഷത്തിന് കുരുക്ഷേത്രമായി മാറിയിരിക്കുകയാണെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.

BREAKING NEWS
ഭാര്യയെ സംശയം, പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ ലോഡ്ജിൽ മുറിയെടുത്തു, പിന്നാലെ ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, മൂന്നാർ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ
22 Nov 2026
BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026