BREAKING NEWS

നടിയുടെ പുതിയ നീക്കം.., ഇത്തവണ അകത്താകുമോ…? രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകി…!!! കേസെടുത്തത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി…

· · 1 min read
Share: Copied!

കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. നടി വ്യാഴാഴ്ച നൽകിയ പുതിയ പരാതിയിലാണ് ബിഎൻഎസ് 79, ഐടി ആക്ട് 67 പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിക്കു പിന്നാലെ രാഹുൽ ഈശ്വർ നടിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. നടി ആദ്യ പരാതി നൽകിയതിനെ തുടർന്ന് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി വരികയാണെന്നും പൊലീസ് അറിയിച്ചിരുന്നു.

തുടര്‍ന്ന് രാഹുൽ ഈശ്വറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെങ്കിൽ മുൻകൂർ നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെങ്കിൽ അതിന് 2 ആഴ്ച മുൻപ് നോട്ടിസ് നൽകണം എന്നായിരുന്നു കോടതിയുടെ നിർദേശം.

ഇതോടെയാണ് നടി രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്. തനിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശങ്ങള്‍ നടത്തുന്നു എന്ന നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു. ഈ സമയത്താണ് നടിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനകളും വിവാദമായത്.

Case Against Rahul Easwar: Rahu lEaswar faces a case for insulting an actress’s dignity. The Ernakulam police registered the case under the IT Act based on a new complaint filed by the actress after he made derogatory remarks. Ernakulam News Kerala News Kerala Police Kerala High Court

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026