BREAKING NEWS

‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം

· · 1 min read
Share: Copied!

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് 15-കാരൻ വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല, ടീമിന്റെ താൽപര്യം മുൻനിർത്തി ശരിയായ തീരുമാനങ്ങളെടുക്കുകയാണ് തന്റെ ചുമതലയെന്ന് ഗംഭീർ വ്യക്തമാക്കി.

പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി വിജയം ഉറപ്പാക്കിയ സാഹചര്യത്തിലും നിലവിലെ ബാറ്റിങ് നിരയിൽ മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അഞ്ചാം ടി20യിൽ ബൗളിങ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയെങ്കിലും സൂര്യവംശിക്ക് അവസരം നൽകിയില്ല. ഇതോടെ യുവതാരത്തെ വീണ്ടും പുറത്തിരുത്തിയതിനെച്ചൊല്ലി ചർച്ചകൾ ഉയർന്നു.

മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ടീം സെലക്ഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഗംഭീർ മറുപടി നൽകിയത്. ”എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി. ജനപ്രിയ തീരുമാനങ്ങളല്ല, ശരിയായ തീരുമാനങ്ങളെടുക്കുക എന്നതാണ് എന്റെ ദൗത്യം. അതിനാണ് ഞാൻ ഇവിടെയുള്ളത്. പുറത്തുനിന്നുള്ള അഭിപ്രായങ്ങൾക്കും സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്കും ഉപരിയായി ഡ്രസിങ് റൂമിൽ കളിക്കാർക്ക് സുരക്ഷിതത്വബോധം ഉറപ്പാക്കുകയാണ് പ്രധാനം” ഗംഭീർ പറഞ്ഞു.

ടീമിൽ പ്രതിഭകൾക്ക് ക്ഷാമമില്ലെന്നും എന്നാൽ ദീർഘകാലമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

ഇഷാൻ കിഷന് പരിക്കേറ്റതിനെ തുടർന്നാണ് പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചത്. ആദ്യ മത്സരത്തിൽ ചെറിയ സ്കോറിന് പുറത്തായെങ്കിലും മൂന്നാം ടി20യിൽ അഭിഷേക് ശർമയ്‌ക്കൊപ്പം മികച്ച പവർപ്ലേ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ വൈഭവിന് കഴിഞ്ഞു. മത്സരത്തിൽ 45 റൺസിന്റെ വെടിക്കെട്ട് ഇന്നിങ്‌സും താരം കാഴ്ചവച്ചു.

എന്നാൽ ഇഷാൻ കിഷൻ തിരിച്ചെത്തിയതോടെ വൈഭവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി. അവസാന മത്സരത്തിലും അവസരം ലഭിക്കാതിരുന്നതോടെ യുവതാരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.

11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു… സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ

BREAKING NEWS
ഭാര്യയെ സംശയം, പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ ലോഡ്ജിൽ മുറിയെടുത്തു, പിന്നാലെ ഷാൾ മുറുക്കിയും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, മൂന്നാർ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ
22 Nov 2026
BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026