സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, വിരൽ നഷ്ടപ്പെട്ട ഏകലവ്യൻറെ അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്കും, കർഷകർക്കും- രാഹുൽ ​ഗാന്ധി, സവർക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ചത് ഇന്ദിര ഗാന്ധിയെന്ന് ബിജെപി, സവർക്കർ പരാമർശം ഇന്ത്യാ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ സാധ്യത

ദില്ലി: മനുസ്മൃതിയും സവർക്കറുമുയർത്തിക്കാട്ടി ഭരണഘടന ചർച്ചയിൽ കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞതെന്നും സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുൽ ‌പരിഹസിച്ചു. സവർക്കറെ ഇന്ത്യയുടെ മകനെന്ന് ഇന്ദിര ഗാന്ധി വിശേഷിപ്പിച്ചത് ഉന്നയിച്ച് രാഹുലിനെ ബിജെപി നേരിട്ടു. എന്നാൽ ബ്രിട്ടീഷുകാരോട് മാപ്പിരന്നയാളെന്നായിരുന്നു സവർക്കറെ കുറിച്ച് മുത്തശി തനിക്ക് പറഞ്ഞു തന്നതെന്നായിരുന്നു രാഹുലിൻറെ മറുപടി.

ലോക്സഭയിൽ ഭരണഘടനയുടെ ചെറു പതിപ്പ് ഉയർത്തി, ഭരണഘടനയെ ഇടിച്ചു താഴ്ത്തി സവർക്കർ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചായിരുന്നു രാഹുലിൻറെ ആക്രമണം. ഇന്ത്യയുടെ ഭരണഘടന സവർക്കർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഭാരതീയമായി ഒന്നുമില്ലെന്നതാണ് ഭരണഘടനയുടെ മോശം കാര്യമെന്നാണ് സവർക്കർ പറഞ്ഞത്. ഹിന്ദു രാഷ്ട്രത്തിന് വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ളത് മനുസ്മൃതിയാണെന്നും പറഞ്ഞു. ആ മനുസ്മൃതി പിന്തുടർന്ന് സർക്കാർ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​പ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു മോ​ച​ന​മി​ല്ല, ആ​ദ്യം ഭ​ര​ണ​ഘ​ട​ന​യെ ദു​രു​പ​യോ​ഗം​ ചെ​യ്ത​ത് നെ​ഹ്റു, 60 വ​ർ​ഷ​ത്തി​നി​ടെ 75 ത​വ​ണ​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച​ത്, ഭാ​ര​തീ​യ സം​സ്കാ​രം ലോ​ക​ത്തി​ന് മാ​തൃ​ക- പ്രധാനമന്ത്രി
എന്നാൽ സവർക്കർ പരാമർശത്തിൽ ബിജെപിയും ശിവസേന ഷിൻഡെ വിഭാഗം എംപിമാരും രാഹുലിനെ ഒരു പോലെ നേരിട്ടു. സവർക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ച് ഇന്ദിര ഗാന്ധി സവർക്കർ സ്മാരകത്തിനയച്ച കത്ത് പുറത്ത് വിട്ടും, സവർക്കർ ട്രസ്റ്റിന് ഇന്ദിര ഗാന്ധി സംഭാവന നൽകിയതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യാക്രമണം. ‌കൂടാതെ രാഹുലിൻറെ മുൻകാല സവർക്കർ പരമാർശങ്ങൾ ശിവസേന ഉദ്ധവ് വിഭാഗത്തെയും ചൊടിപ്പിച്ചിരുന്നു. പുതിയ വിമർശനം ഇന്ത്യ സഖ്യത്തിനുള്ളിലും ഭിന്നതയുണ്ടാക്കിയേക്കാനും സാധ്യതയുണ്ട്.

വിരൽ നഷ്ടപ്പെട്ട ഏകലവ്യൻറെ അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്കും, കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെന്ന് രാഹുൽ പറഞ്ഞു. അദാനി, ഹാത്രസ്, സംഭൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചപ്പോൾ സ്പീക്കർ തടയാൻ ശ്രമിച്ചെങ്കിലും, ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പടണമെന്ന് രാഹുൽ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7