അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​പ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു മോ​ച​ന​മി​ല്ല, ആ​ദ്യം ഭ​ര​ണ​ഘ​ട​ന​യെ ദു​രു​പ​യോ​ഗം​ ചെ​യ്ത​ത് നെ​ഹ്റു, 60 വ​ർ​ഷ​ത്തി​നി​ടെ 75 ത​വ​ണ​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച​ത്, ഭാ​ര​തീ​യ സം​സ്കാ​രം ലോ​ക​ത്തി​ന് മാ​തൃ​ക- പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയുടെ ഐക്യത്തിന് തടസമായതിനാലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി​ക​ളെ സ്മ​രി​ക്കു​ന്നു​വെ​ന്ന് പറഞ്ഞ മോദി ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച അ​ഭി​മാ​ന​ക​ര​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നു ഭ​ര​ണ​ഘ​ട​ന അ​ടി​ത്ത​റ​യാ​യി. 75 വ‍​ർ​ഷ​ത്തെ യാ​ത്ര ചെ​റു​ത​ല്ല. നാ​രീ ശ​ക്തി​യാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ശ​ക്തി. തു​ട​ക്കം മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​കി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ ജ​നാ​ധി​പ​ത്യ​ത്തി​ൻറെ മാ​താ​വാ​ണ്. ഭാ​ര​തീ​യ സം​സ്കാ​രം ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പോ​ലും വ​നി​താ ശാ​ക്തീ​ക​ര​ണം പ്ര​ധാ​ന ച​ർ​ച്ച​യാ​യി. ഈ ​പ​ശ്ചാ​ത്ത​ല​മാ​ണ് വ​നി​താ സം​വ​ര​ണ ബി​ൽ കൊ​ണ്ടു​വ​രാ​ൻ പ്രേ​ര​ണ​യാ​യ​ത്. ലോ​ക്സ​ഭ​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം കൂ​ടി. ഇ​ന്ത്യ ഉ​ട​ൻ ത​ന്നെ ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സ​മ്പ​ത്ത് വ്യ​വ​സ്ഥ​യാ​കും. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുക എന്നതാണ് നമ്മുടെ സ്വപ്നം’’– പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ കോൺ​ഗ്രസിനെ വിമർശിക്കുവാനും മോദി മറന്നില്ല ചി​ല വൈ​കൃ​ത മ​ന​സു​ക​ൾ ഭാ​ര​ത​ത്തി​ൻറെ ഏ​ക​ത ത​ക​ർ​ത്തു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ന​മ്മു​ടെ മു​ദ്രാ​വാ​ക്യ​ത്തെ ത​ള​ർ​ത്തി. അ​ടി​മ മ​നോ​ഭാ​വം ഏ​ക​ത്വ​ത്തെ ത​ള​ർ​ത്തി. ആ​ർ​ട്ടി​ക്കി​ൾ 370 രാ​ജ്യ​ത്തി​ൻറെ ഐ​ക്യ​ത്തി​നു ത​ട​സ​മാ​യി​രു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​പ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു മോ​ച​ന​മി​ല്ല. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ ക​റു​ത്ത പാ​ടാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ. ഭ​ര​ണ​ഘ​ട​ന​യെ ഞ​ങ്ങ​ൾ ആ​രാ​ധി​ക്കു​ന്നു. കോ​ൺ​ഗ്ര​സ് കൊ​ല്ലു​ന്നു. ചി​ല​ർ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ലെ ഒ​രു കു​ടും​ബം ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ജവഹർലാൽ നെ​ഹ്റു സ്വ​ന്തം നേ​ട്ട​ത്തി​നാ​യി ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ചു. ആ​ദ്യം ഭ​ര​ണ​ഘ​ട​ന​യെ ദു​രു​പ​യോ​ഗം​ചെ​യ്ത​ത് നെ​ഹ്റുവാണ്. പി​ന്നീ​ട് ഇ​ന്ദി​രാ ഗാ​ന്ധി ഇ​ത് തു​ട​ർ​ന്നു. കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ന്ദി​ര ക​വ​ർ​ന്നു. 1947 മു​ത​ൽ 1952 വ​രേ ഈ ​രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്യ​ത്തി​നു​പോ​ലും വി​ല​ങ്ങി​ട്ടു. 60 വ​ർ​ഷ​ത്തി​നി​ടെ 75 ത​വ​ണ​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ഇതിനിടെ രാ​ഹു​ൽ ഗാ​ന്ധിയെ അ​ഹ​ങ്കാ​രി​യെന്നും പ്ര​ധാ​ന​മ​ന്ത്രി പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. അ​ഹ​ങ്കാ​രി​യാ​യ വ്യ​ക്തി മ​ന്ത്രി​സ​ഭാ തീ​രു​മാ​നം കീ​റി​യെ​റി​ഞ്ഞു. വോ​ട്ടു​ബാ​ങ്കി​നാ​യി ചി​ല​ർ സം​വ​ര​ണ​ത്തി​നു തു​ര​ങ്കം​വ​യ്ക്കു​ന്നു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന് എ​തി​രാ​യി​രു​ന്നു. നെ​ഹ്റു പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത് പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ചാ​ണെ​ന്നും മോ​ദി വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് 60 വ​ർ​ഷം ഭ​രി​ച്ചി​ട്ടും കു​ടി​വെ​ള്ളം പോ​ലും ന​ൽ​കാ​നാ​യി​ല്ല. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഇ​നി ദാ​രി​ദ്ര​ത്തി​ലേ​ക്ക് പോ​കി​ല്ല. ഇ​ത് മോ​ദി​യു​ടെ ഉ​റ​പ്പാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7