ചാറ്റിങ്ങിലൂടെ വശീകരിച്ച് കാസർകോട്ടെ ഹോട്ടലിലെത്തിച്ചു, പ്രവാസിയെ ന​ഗ്നനാക്കി ഫോട്ടൊയെടുത്ത് ആവശ്യപ്പെട്ടത് 30 ലക്ഷം, അബ്ദുൾ ഗഫൂറിനെ സമീപിച്ചത് കൂടോത്രം ചെയ്ത് സ്വർണം ഇരട്ടിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്- ‘ജിന്നുമ്മ’യുടെ തട്ടിപ്പുകഥകളേറെ

കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയിലായ മന്ത്രവാദിനിയായ ‘ജിന്നുമ്മ’ എന്ന ഷമീമയുടെ തട്ടിപ്പുകഥകളേറെ, കൊലപാതകത്തിൽ മാത്രമല്ല ഇവർ ഹണി ട്രാപ്പ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ്.

2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഭർത്താവുമായ ഉബൈസിന്റെ സഹായത്തോടെയാണ് ഷമീമ ഹണി ട്രാപ്പിൽ കുരുക്കിയത്. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ കാസർകോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ഇവർ 14 ദിവസം റിമാൻഡിലായിരുന്നു. പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിച്ച് കാസർകോട്ടേക്ക് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്.

യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഷമീമയും ഭർത്താവും ബലംപ്രയോഗിച്ച് ഇയാളുടെ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഷമീമയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. കേസിൽ ഇവർ 14 ദിവസം ജയിലിൽ കിടന്നിരുന്നു.

ബാങ്ക് മാ​നേ​ജ​രുടെ മ​രണത്തിനു പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ, ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും, ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റദ്ദ് ചെയ്യും
അബ്ദുൽ ഗഫൂറിനെ ഷമീമയും സംഘവും സമീപിച്ചതും സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ്. തുടർന്ന് അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ വച്ച് പ്രതികൾ മന്ത്രവാദം നടത്തി. സ്വർണ്ണം മുന്നിൽ വച്ചായിരുന്നു മന്ത്രവാദം. പിന്നീട് ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

ഇതുകൂടാതെ ഉദുമ സ്വദേശിയുടെ 16 പവൻ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ജിന്നുമ്മക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വാക്ക് വിശ്വസിച്ച് ഒരു കുടുംബം വീട്ടിൽ കൂടോത്രം നടത്തി. സ്വർണ്ണം വീട്ടിലെ മുറിയിൽ 40 ദിവസം പൂട്ടിവെക്കണമെന്നും, 40 ദിവസത്തിന് ശേഷം തുറന്ന് നോക്കിയാൽ സ്വർണ്ണം ഇരട്ടിയാകുമെന്നും പറഞ്ഞ് സ്വർണാഭരണങ്ങൾ കൈക്കലാക്കി ജിന്നുമ്മ മുങ്ങുകയായിരുന്നു. പക്ഷെ സംശയം തോന്നിയ വീട്ടുകാർ പിറ്റേദിവസം വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോൾ കണ്ടത് ചെളിയും മണ്ണും നിറച്ച ബോക്സാണ്. ജിന്നമ്മയുടെ തട്ടിപ്പിൽ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ടെന്നും പോലീസ്. എന്നാൽ നാണക്കേട് കാരണം പലരും പരാതി നൽകുന്നില്ലെന്ന് ഡിവൈഎസ്പി കെ.ജെ ജോൺസൺ പറയുന്നു.

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

ജിന്നുമ്മയും ഭർത്താവും തട്ടിപ്പുകൾക്കായി പലപ്പോഴും ലക്ഷ്യം വെച്ചിരുന്നത് പണക്കാരെയായിരുന്നു. തട്ടിപ്പുനടന്നതായി തിരിച്ചറിഞ്ഞാലും മാനം പോകുമെന്ന് ഭയന്ന് ഇവർ വിവരം പുറത്ത് പറയില്ലെന്ന വിശ്വാസത്തിലായിരുന്നു ഇതെന്നും പൊലീസ് പറയുന്നു. വ്യവസായി അബ്ദുൾ ഗഫൂറിൻറെ മരണത്തിൽ ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എംസി അബ്ദുൽഗഫൂറിനെ 2023 ഏപ്രിൽ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെയാണ് മരണത്തിൽ സംശയമുയർന്നത്. അബ്ദുൽ ഗഫൂറിൻറെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ. സ്വർണം ഇരട്ടിപ്പിക്കാൻ വേണ്ടി ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയതായിരുന്നു 596 പവനും.

ട്യൂഷനു പോയ പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് പീഡിപ്പിച്ച് കൊലപ്പെടുത്തി, 19 കാരന് വധശിക്ഷ, 31 ദിവസത്തിനുള്ളിൽ വിചാരണയും വിധിയും

ഇനി എല്ലായിടത്തും കണ്ണെത്തും..!! ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ..!!! 6000 കി.മീ ഉയരത്തിൽ പറക്കും… ശക്തമായ കാറ്റിനെയും പ്രതിരോധിക്കും..!!! ഉത്പാദകർ ജിയോ പ്ലാറ്റ്‌ഫോംസിൻ്റെ കീഴിലെ ആസ്റ്റീരിയ എയ്‌റോസ്‌പേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7