2024 വ‍ർഷത്തെ അവസാന വാരം നിങ്ങൾക്ക് എങ്ങനെ..!!! ​ഗുണങ്ങളും ദോഷങ്ങളും അറിയാം…

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തും, സാമ്പത്തികമായി ഈ വാരം ഗുണപ്രദമാണ്, ആരോഗ്യപരമായി ചില പ്രശ്‌നങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും, വിവാദ വിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം. പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, എതിര്‍പ്പുകളെ തൃണവത്കരിക്കും, മാനസികമായി സമ്മര്‍ദങ്ങള്‍ വര്‍ധിക്കും

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): ആരോഗ്യകാര്യങ്ങളില്‍ അതീവശ്രദ്ധവേണം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, ആഘോഷങ്ങളിലും മംഗളകര്‍മങ്ങളിലും പങ്കെടുക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം വൈകിയേക്കാം, സുഹൃത്ബന്ധത്തില്‍ വിള്ളലുണ്ടാകും, കടബാധ്യത പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും.

മിഥുനക്കൂറ് ( മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, കുടുംബക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ നേതൃസ്ഥാനം വഹിക്കും, യാത്രകള്‍, അലച്ചിലുകള്‍ ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം, കുടുംബത്തില്‍ മുതിര്‍ന്നവരുടെ ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രതക്കൂടുതല്‍ കാണിക്കണം, സംയുക്തവ്യാപാരങ്ങളില്‍നിന്നും പിന്മാറാന്‍ ആലോചിക്കും.

കര്‍ക്കടകകൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല അറിയിപ്പുകള്‍ ലഭിക്കും, വിവാദ വിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം, സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ ആകുലതകളുണ്ടാകും, സഹോദരങ്ങളെ സഹായിക്കും, മാനസിക സമ്മര്‍ദം വര്‍ധിക്കും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കും.

ചിങ്ങക്കൂറ് ( മകം,പൂരം, ഉത്രം 1/4): ദാമ്പത്യ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രദ്ധിക്കണം, അവസരങ്ങള്‍ പരാമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും, പ്രതീക്ഷിച്ച കാര്യങ്ങളില്‍ മെല്ലേപ്പോക്ക് അനുഭവപ്പെടാം, പൂര്‍വകാല സുഹൃത്തുക്കളുമായി ഒത്തുച്ചേരാന്‍ അവസരം സിദ്ധിക്കും, സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം, സ്വയംസംരംഭങ്ങളില്‍ സാമ്പത്തികമേന്മയുണ്ടാകും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സഹോദരഗുണമുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും, കുറഞ്ഞ സമയത്തിനുള്ളില്‍ പ്രായോഗികമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും, മുതിര്‍ന്നവരുടെ ഉപദേശം കൈക്കൊള്ളും, വാഹനത്തിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും, വസ്തു തര്‍ക്കങ്ങളില്‍ വിജയം കണ്ടെത്തും, ഭൂമിയില്‍നിന്നും വരുമാനം വര്‍ധിക്കും, സന്താനങ്ങള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും, ക്ഷേത്രക്കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): വ്യാപാര സംബന്ധമായ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്നും പിന്തിരിയും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, അന്യരുടെ വാക്കുകള്‍ വിഷമിപ്പിക്കും, കാലാവസ്ഥസംബന്ധമായ അസുഖങ്ങള്‍ അലട്ടും, ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമായി തോന്നും, നിര്‍ബന്ധബുദ്ധി പലപ്പോഴും വിലങ്ങുതടിയായി മാറും, ബന്ധുജനങ്ങളില്‍നിന്നു സഹായം ലഭിക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തികമായി സമ്മര്‍ദം അനുഭവപ്പെടാം, ഉറ്റബന്ധുക്കളില്‍നിന്നും തിക്താനുഭവങ്ങളുണ്ടായേക്കാം, കലാമേഖലകളില്‍ വിജയം വരിക്കും, പ്രണയബന്ധങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളില്‍നിന്നു സഹായം ലഭിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാം, പൊതുവിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ കൂടുതലായി ശ്രദ്ധിക്കണം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും, കുടുംബത്തില്‍ സന്തോഷാനുബവങ്ങളുണ്ടാകും, ആശങ്കകള്‍ അകലും, സമൂഹത്തില്‍ ഉന്നതിയുണ്ടാകും, വ്യത്യസ്ത ആശയങ്ങളുള്ളവരുമായി യോജിച്ചു പോകും, ബന്ധുസമാഗമം, സുഹൃത് സമാഗമം എന്നിവയുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും, സന്താനങ്ങളില്‍നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ആരോഗ്യക്ലേശങ്ങള്‍ അനുഭവപ്പെടാം, വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, ദാമ്പത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാകും, എടുത്തുച്ചാട്ടം ഒഴിവാക്കണം, വിദ്യാര്‍ഥികള്‍ക്ക് പഠനസംബന്ധമായ കാര്യങ്ങളില്‍ ആലസ്യമുണ്ടാകും, സുഹൃത് സഹായത്താല്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, സഹോദരങ്ങളില്‍നിന്നും ഗുണാനുഭവങ്ങളുണ്ടാകും, ഏറെക്കാലമായി അനുഭവിച്ചിരുന്ന പ്രതിസന്ധികള്‍ക്ക് അയവു വരും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സാമ്പത്തിക സ്രോതസുകള്‍ തുറന്നു കിട്ടും, ആരോഗ്യം മെച്ചപ്പെടും, പാരമ്പര്യ ചികിത്സാരീതികള്‍ പിന്തുടരും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും, കുടുംബപരമായി നിലനിന്നിരുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തും, ദൂരയാത്രകള്‍ കൊണ്ട് പ്രയോജനമുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനു ശ്രമിക്കും, വാഗ്വാദങ്ങളില്‍ വിജയം ഉണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി ) : സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, തൊഴില്‍പരമായി മുന്നേറ്റം, സന്താനങ്ങളുടെ കാര്യങ്ങളില്‍ സന്തോഷാനുഭവങ്ങള്‍, ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത, അധികാരതര്‍ക്കങ്ങള്‍, മേലധികാരികളുമായി അസ്വാരസ്യങ്ങളുണ്ടാകുമെങ്കിലും സഹപ്രവര്‍ത്തകരുടെ പിന്തുണയാര്‍ജിക്കാന്‍ സാധിക്കും, അനുയോജ്യമായ വിവാഹബന്ധങ്ങള്‍ വന്നു ചേരും, ജീവിതപങ്കാളി മൂലം ഗുണാനുഭവം.

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
(പരിഹാര നിര്‍ദേശങ്ങള്‍ക്കും ജാതക വിശകലനത്തിനും)
+91 9995373305

എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്…!! സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകരുത്..!! ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകാം…

Similar Articles

Comments

Advertismentspot_img

Most Popular

445428397