കൊൽക്കത്ത: പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19-കാരന് വധശിക്ഷ. പശ്ചിമബംഗാളിലാണ് സംഭവം. മഹിഷ്മാരി ഗ്രാമത്തിൽ ഒക്ടോബർ അഞ്ചാം തീയതിയാണ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതി മൊസ്തകിൻ സർദാർ പിടിയിലായിരുന്നു.
സംഭവദിവസം ട്യൂഷനു പോയ പെൺകുട്ടി മടങ്ങിവരാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ചാറ്റിങ്ങിലൂടെ വശീകരിച്ച് കാസർകോട്ടെ ഹോട്ടലിലെത്തിച്ചു, പ്രവാസിയെ നഗ്നനാക്കി ഫോട്ടൊയെടുത്ത് ആവശ്യപ്പെട്ടത് 30 ലക്ഷം, അബ്ദുൾ ഗഫൂറിനെ സമീപിച്ചത് കൂടോത്രം ചെയ്ത് സ്വർണം ഇരട്ടിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്- ‘ജിന്നുമ്മ’യുടെ തട്ടിപ്പുകഥകളേറെ
സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ചോദ്യം ചെയ്തതിന് പിന്നാലെ താൻ കുറ്റം ചെയ്‌തെന്ന് സമ്മതിച്ച സർദാർ, പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമായിരുന്നു. സംഭവം മഹിഷ്മാരിയിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും പ്രദേശവാസികൾ പോലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കേസിൽ ഒരുമാസത്തിനകം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തുടർന്ന് വിചാരണ 31 ദിവസത്തിനകം പൂർത്തിയാക്കുകയും ചെയ്തു. വിചാരണയും ശിക്ഷാവിധി പ്രഖ്യാപനവും അതിവേഗം നടന്നതിനെ മുഖ്യമന്ത്രി മമതാ ബാനർജി അഭിനന്ദിച്ചു.