CINEMA

നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം..!! പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്‌ലർ റിലീസായി

· · 1 min read
Share: Copied!

കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്‌. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ്.

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്.വിടുതലൈ 2 ന്റെ ഡി ഓ പി: ആർ.വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

രക്തത്തിൽ കുളിച്ചുകിടക്കുന്ന കുരുന്നിനേയും വാരിയെടുത്തു ആ പിതാവ് പല വീടുകളുടേയും വാതിലിൽ തുടരെത്തുടരെ മുട്ടി, ആരും തുറന്നില്ല, ഒടുവിൽ മകന്റെ ജീവൻ കയ്യിൽകിടന്ന് പിടഞ്ഞു തീരുന്നതു നോക്കി നിൽക്കേണ്ടിവന്നു ആ മനുഷ്യന്

BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026
BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026