BREAKING NEWS

’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി

· · 1 min read
Share: Copied!

തിരുവനന്തപുരം: പാർട്ടിയുടെ പ്രവർത്തനശൈലിയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിനായി വിപുലമായ സർവേയുമായി സിപിഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിലാണ് സർവേ ആരംഭിച്ചിരിക്കുന്നത്. നേതാക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തേടുന്നതിനായി 83 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലിയാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്.

പാർട്ടിയുടെ പ്രവർത്തനശൈലിയിൽ ഉണ്ടായ പ്രത്യയശാസ്ത്രപരമായ വ്യതിചലനങ്ങൾ, തീരുമാനങ്ങളിലെ വീഴ്ചകൾ, പാർലമെന്ററി വ്യാമോഹം തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി വിലയിരുത്തുകയാണ് സർവേയുടെ ലക്ഷ്യം. വ്യക്തികേന്ദ്രീകൃതമായ പ്രവർത്തനശൈലി ഒഴിവാക്കി സംഘടനാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഇതിലൂടെ തേടുന്നുണ്ട്.

സംഘടനാ ദൗർബല്യങ്ങളെക്കുറിച്ചുള്ള ആത്മപരിശോധനയ്ക്കൊപ്പം കൂട്ടായ നേതൃത്വവും ചർച്ചകളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സർവേയിൽ പ്രധാനമായി പരിഗണിക്കുന്നുണ്ട്. താഴെത്തട്ടിലെ സംഘടനാ സംവിധാനത്തിൽ മാത്രമല്ല, മേൽഘടകങ്ങളിലും ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

സർവേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കി പാർട്ടിയുടെ പ്രവർത്തനശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ രൂപരേഖ കേന്ദ്ര കമ്മിറ്റി തയ്യാറാക്കുമെന്നാണ് വിവരം. വ്യക്തികേന്ദ്രീകൃതമായ പ്രവർത്തനത്തിന് പകരം കൂട്ടായ നേതൃത്വത്തിനും സംഘടനാ ചർച്ചകൾക്കും പ്രാധാന്യം നൽകുന്ന കർശന മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള പാർട്ടി പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026