BREAKING NEWS

‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു

· · 1 min read
Share: Copied!

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റൂറൽ സൈബർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് തൊപ്പിയുടെ പ്രതികരണം. ഇവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും തൊപ്പി പറഞ്ഞിരുന്നു.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ശ്രദ്ധ നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിച്ചിരുന്ന ഭാഷയും ഉള്ളടക്കവും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഇവരെ പിന്തുടർന്നു. പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്യപ്പെടുകയും ചെയ്തു. യൂട്യൂബ്, ഗെയിമിങ് വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സുഹൃത്തുക്കളായിരുന്നവർക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിവരം.

അതിനിടെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ മുൻ കൂട്ടാളിയായ മമ്മു എന്ന മുഹമ്മദ് മമ്മുവും അറസ്റ്റിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. ഈ കേസിൽ തൊപ്പിയും ഒന്നാം പ്രതിയാണ്.

‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10-ന് രാത്രി നടത്തിയ ലൈവ് സ്ട്രീമിങ്ങിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് അശ്ലീലവും ലൈംഗികചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ് സ്ട്രീമിങ്. പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ തൊപ്പി നേരത്തേ നടത്തിയ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉപയോഗിച്ചായിരുന്നു ലൈവ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026