ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍ക്കാനായിരുന്നു വിധി. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. മികച്ച കൂട്ടുക്കെട്ടുകള്‍ ഉണ്ടാവാതെ പോയതാണ് തോല്‍വിയുടെ കാരണമെന്ന് രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞു.
മികച്ച കൂട്ടുക്കെട്ട് ഉണ്ടാവണമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഏതെങ്കിലുമൊരു ബാറ്റ്സ്മാന്‍ കുറച്ച് നേരം പിടിച്ചുനില്‍ക്കണമായിരുന്നു. വര്‍ണനകള്‍ക്ക് അപ്പുറമാണ് പാണ്ഡ്യയുടെ ഇന്നിങ്സ്. ക്രഡിറ്റ് മുഴുവന്‍ പാണ്ഡ്യക്കാണ്. ഇനി രണ്ട് ഹോംമാച്ചുകളാണ് ബാക്കിയുള്ളത്. സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. രോഹിത് തുടര്‍ന്നു…
കൊല്‍ക്കത്തയ്ക്കെതിരായ വിജയം ഞങ്ങള്‍ക്കൊരു പാഠമായിരുന്നു. ടീമിലെ ചില താരങ്ങള്‍ അവരുടെ കഴിവ് മുഴുവന്‍ പുറത്ത് കാണിക്കേണ്ടതുണ്ട്. ഒരു താരത്തിന് മാത്രം മത്സരം അനുകൂലമാക്കാന്‍ സാധിക്കില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.