പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലെ ഓരോ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്വിട്ടുകൊണ്ടിരിക്കുകയാണ്. 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുന്ന അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം ലൂസിഫര്‍ എന്ന സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കുന്നുണ്ട്. ഇതിനോടകം ഇരുപത്തിനാല് പോസ്റ്ററുകള്‍ പുറത്തു വന്നു. ഇനി വിവേക് ഒബ്റോയ് ഉള്ള പോസ്റ്റര്‍ 25ആമത്തെ ആയി പുറത്തുവരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് അവസാനത്തെ, 26ആമത്തെ പോസ്റ്ററാണ്. ആരാധകര്‍ പറയുന്നത് അത് പൃഥ്വിരാജ് ആവാന്‍ സാധ്യതയുണ്ട് എന്നതാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിലെ വസ്തുത പോസ്റ്റര്‍ ഇറങ്ങിയ ശേഷമേ പറയാന്‍ കഴിയൂ.
അതേസമയം മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന നായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാണോ അതോ പ്രതിനായികയാണോ എന്നതാണ് പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷമുള്ള ആരാധകരുടെ സംശയം. ധ്യാനത്തില്‍ മുഴുകിയിരിക്കുന്നതായാണ് മഞ്ജു പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രിയദര്‍ശിനി രാമദാസ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. സര് നെയിം രാംദാസ് എന്നാണ് ചേര്‍ത്തിരിക്കുന്നത്. ടോവിനോയ്ക്കും അങ്ങനെ തന്നെ. ജോനാഥന് രാംദാസ്. ബോളിവുഡ് നടന് വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായുമെത്തുന്നുവെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം സിജോയ് വര്‍ഗീസ്, നൈല ഉഷ്, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്, നന്ദു, ബൈജു സന്തോഷ്, ജോയ് മാത്യു, സുനില്‍ സുഗദ, ശിവജി ഗുരുവായൂര്‍, പോളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥ. ഛായാഗ്രാഹണം സുജിത് വാസുദേവ്. സംഗീതം ദീപക് ദേവാണ് ചെയ്യുന്നത്. മാര്‍ച്ച് 28ന് ചിത്രം തീയേറ്ററുകളിലെത്തുന്നത് ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും.