മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. എക്സിറ്റ് പോള്‍ പ്രവചനം പോലെതന്നെ മഹാരാഷ്ട്രയില്‍ എന്‍ഡിഎ തന്നെയാണ് മുന്നില്‍. എന്നാല്‍ ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യവും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് കാണുവാന്‍ സാധിക്കുന്നത്.
മഹാരാഷ്ട്രയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.