ആദ്യ പ്രണയിനിയുടെ പേര്, ഒടുവില്‍ ധോണി വെളിപ്പെടുത്തി

കൊച്ചി:അങ്ങിനെ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ആദ്യ ക്രഷ് ആരെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായി. മാജിക് ട്രിക്കിലൂടെയായിരുന്നു ധോനിക്കുള്ളിലുണ്ടായിരുന്ന ആ രഹസ്യത്തെ പെര്‍ഫോമര്‍ ചൂഴ്ന്നെടുത്തത്. ഗള്‍ഫ് ഓയിലിന് വേണ്ടിയുള്ള പ്രമൊഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ആദ്യ ക്രഷിനെ കുറിച്ച് ധോനിയോട് ചോദ്യമെത്തി. ആ സമയം അങ്ങിനെ ഒരു ട്രെന്‍ഡ് ഇല്ലെന്നായിരുന്നു ധോനിയുടെ മറുപടി. പക്ഷേ അവതാരകന്‍ പിടിവിട്ടില്ല.

ധോനി പതിയെ ആദ്യ ക്രഷിനെ കുറിച്ചുള്ള രഹസ്യങ്ങളുടെ അറ തുറക്കാന്‍ തുടങ്ങി. പേരില്‍ അ എന്ന വാക്ക് ഉണ്ടെന്നായി ധോനി. അതിപ്പോ എല്ലാ പെണ്‍കുട്ടികളുടെ പേരിലും എ ഇല്ലേ എന്നായി അവതാരകന്‍. ഒടുവില്‍ ധോനി പറഞ്ഞു, പേരില്‍ മൂന്നാമക്കെ അക്ഷരമായിട്ടാണ് അ വരുന്നത്. പിന്നാലെ ധോനി പറഞ്ഞു, ആ പേര് സ്വാതി എന്നാണ്. ഒപ്പം സാക്ഷിയോട് പറയരുത് എന്ന് അപേക്ഷയും.

പക്ഷേ ധോനിയുടെ ക്രഷിനെ കുറിച്ചോര്‍ത്ത് സാക്ഷി ബേജാറാവേണ്ട കാര്യമില്ല. 1999ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ധോനി സ്വാതിയെ അവസാനമായി കാണുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7