ലോകവ്യാപകമായി കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ‘സാമൂഹിക അകലം’ പാലിക്കല്‍ ആണ് ഏറ്റവും വലിയ മുന്‍കരുതലായി വിലയിരുത്തുന്നത്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് വ്യപനം തടയാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് ലോകത്തിനു മുന്നിലുള്ളത്. ഇതിനിടെ സാമൂഹിക അകലത്തിനു ഉദാഹരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാക്കിലെ മിന്നല്പിണറായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്.
2008 ബെയ്ജിങ്ങ് ഒളിമ്പിക്സില്‍ എതിരാളികളെ പിന്നിലാക്കി ഫിനിഷിങ്ങ് ലൈന്‍ തൊടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ‘സാമൂഹിക അകലം’ എന്ന കുറിപ്പോടെ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ചിത്രം ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു.
Social Distancing #HappyEaster pic.twitter.com/lDCAsxkOAw
— Usain St. Leo Bolt (@usainbolt) April 13, 2020