കണ്ണൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് തടവും പിഴയും. ചക്കരക്കൽ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെ(64)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ഗർഭിണിയാക്കിയ കേസിൽ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടക്കുകയാണെങ്കിൽ അതിജീവിതകൾക്ക് നൽകണം.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2024-ലാണ് കേസിന് ആസ്പദമായ രണ്ട് സംഭങ്ങളും നടന്നത്. പ്രോസിക്യൂഷനുവേണ്ട് അഡ്വ. കെ.പി. പ്രീതാകുമാരി ഹാജരായി.
















































