കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റോഡുവിള സ്വദേശി ലിവിനയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. 26 വയസുള്ള ലിവിന അവിവാഹിതയാണ്.
കതക് കുറ്റിയിട്ട ശേഷം വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)