Tag: world

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി

റോം : ഇറ്റലിയിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം...

വിമാനത്തില്‍ പറന്നെത്തുന്ന ് ചീറ്റപ്പുലികള്‍ ഇവരാണ്; ജന്മദിനത്തില്‍ മോദി തുറന്നുവിടും

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ നമീബിയില്‍ നിന്ന് ഇന്ത്യയിലെത്തിക്കുന്ന ചീറ്റപ്പുലികളുടെ വീഡിയോ പുറത്തുവന്നു. നമീബിയയിലെ ദേശീയോദ്യാനത്തില്‍ മരത്തിന് താഴെ വിശ്രമിക്കുന്ന രണ്ട് ചീറ്റപ്പുലികളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്. ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ എട്ട് ചീറ്റപ്പുലികളാണ്...

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേയ്ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ...

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു

ടോക്യോ: ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(67) അന്തരിച്ചു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. ആബെ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ പിന്നിലൂടെ എത്തിയ 41...

ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ വിലക്കി റഷ്യ

ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കെതിരെയും രാജ്യത്തിൻ്റെ നേതാക്കൾക്കെതിരെയും അമേരിക്ക നടത്തുന്ന തുടർച്ചയായ ഉപരോധത്തിൻ്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാർത്താ കുറിപ്പിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി...

ഹിന്ദുത്വ അജണ്ട പ്രധാനം; മുസ്‍ലിം, ​ക്രിസ്ത്യൻ, സിഖ്, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നു; ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കണം

വാഷിങ്ടൺ: ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കാൻ നടപടി വേണമെന്ന് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇൽഹാൻ ഉമർ പ്രമേയം അവതരിപ്പിച്ചത്. റഷീദ തയ്ബ്, ജുവാൻ വർഗാസ് എന്നിവർ പിന്തുണച്ചു. 72...

അഫ്ഗാനിസ്താനില്‍ ഭൂചലനം: 255 പേര്‍ മരിച്ചു, മരണ സംഖ്യ ഉയര്‍ന്നേക്കും

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 255 പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 6.1...

ഒടുവിൽ ക്രിസ്റ്റ്യാനോ രക്ഷപെട്ടു

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി. അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. കാതറിന്റെ അഭിഭാഷക ലെസ്ലി സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും അതുവഴി കേസുമായി മുന്നോട്ടുപോകാനുള്ള അവകാശം നഷ്ടമായതായും ജഡ്ജി വ്യക്തമാക്കി. 2009-ല്‍ ലാസ് വെഗാസിലെ...
Advertismentspot_img

Most Popular