ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ വിലക്കി റഷ്യ

ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കെതിരെയും രാജ്യത്തിൻ്റെ നേതാക്കൾക്കെതിരെയും അമേരിക്ക നടത്തുന്ന തുടർച്ചയായ ഉപരോധത്തിൻ്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാർത്താ കുറിപ്പിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി യുഎസ് സെനറ്റർമാരും പട്ടികയിലുണ്ട്.

യുക്രൈനിൽ ഷോപ്പിംഗ് മാളിൽ കഴിഞ്ഞ ദിവസം റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. 10പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്ക്. ആക്രമണത്തിൽ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. മിസൈൽ ആക്രമണം നടക്കുമ്പോൾ ഏകദേശം 1000-ലധികം ആൾക്കാർ ഷോപ്പിം​ഗ് മാളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ.

ആരെയാണ് സംരക്ഷിക്കുന്നത്..? ട്രെയിനിൽ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തിൽ വിവരങ്ങൾ കൈമാറിയിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയരുന്നു…

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഷോപ്പിംഗ് സെന്ററിൽ നിന്നും തീ ആളിപ്പടുരുന്നതും കറുത്ത പുക ഉയരുന്നതും കാണാം. അഗ്നിശമന സേനാംഗങ്ങളുടെ തീയണയ്‌ക്കാനുള്ള ശ്രമങ്ങളും പുറത്ത് വന്ന വിഡിയോകളിൽ ദൃശ്യമാകും.എന്നാൽ അപകടപ്പെട്ടവരുടേയോ മരണപ്പെട്ടവരുടേയോ എണ്ണം കൃത്യമായി പറയാൻ സാധ്യമായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നൽകാനെ സഹായിക്കൂ എന്നും സെലെൻസ്‌കി പറഞ്ഞു. യുക്രൈൻ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലൻസ്കി അറിയിച്ചു. സാമ്പത്തിക ശക്തികളുമായുള്ള വിഡിയോ കോൺഫ്രൻസിൽ റഷ്യക്കെതിരെ പോരാടാൻ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയിൽ നിന്നും റഷ്യ പിന്മാറിയിരുന്നു. യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രിൽ മാസം ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങൾ സംഘടനയിൽ നിന്ന് പിന്മാറുകയാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

കുട്ടിയെ സ്കൂളിലാക്കി തിരിച്ചെത്തിയപ്പോൾ ബൈക്കിൽ പാമ്പ്; ബൈക്കുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Similar Articles

Comments

Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...