ഹിന്ദുത്വ അജണ്ട പ്രധാനം; മുസ്‍ലിം, ​ക്രിസ്ത്യൻ, സിഖ്, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നു; ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കണം

വാഷിങ്ടൺ: ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കാൻ നടപടി വേണമെന്ന് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇൽഹാൻ ഉമർ പ്രമേയം അവതരിപ്പിച്ചത്. റഷീദ തയ്ബ്, ജുവാൻ വർഗാസ് എന്നിവർ പിന്തുണച്ചു.

72 മണിക്കൂർ നോൺസ്റ്റോപ്പ് സെക്സ്; ഈ അതീവ സുന്ദരിയുടെ കഥകൾക്കു പിന്നിൽ…

മൂന്നുവർഷത്തേക്ക് ഇന്ത്യയെ ഈ രീതിയിൽ കാണണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതി നിർദേശങ്ങൾ നടപ്പാക്കണമെന്നും അവർ പറഞ്ഞു. പ്രമേയം തുടർനടപടികൾക്കായി വിദേശകാര്യ സമിതിക്ക് കൈമാറി. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതിയുടെ 2021ലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇവരുടെ പ്രമേയം. ഇതിൽ, ഇന്ത്യൻ ഭരണകൂടം ഹിന്ദുത്വ അജണ്ട മുന്നോട്ടുവെക്കുന്നതായും ഇത് മുസ്‍ലിം, ​ക്രിസ്ത്യൻ, സിഖ്, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതായും ആരോപിച്ചിരുന്നു.

ഇൽഹാൻ ഉമർ ഇന്ത്യക്കെതിരായ വിമർശനം ഉയർത്തുന്നത് ആദ്യമല്ല. അവരുടെ നിലപാടുകൾക്കെതിരെ ഇന്ത്യയും മുമ്പ് വിമർശനം ഉന്നയിച്ചിട്ടുണ്ട്.

#entertainmetnnews #cinemanews #nationalnews #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...