Tag: valpara

വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് ലയത്തിന് 50 മീറ്റര്‍ അകലെ പൊന്തക്കാട്ടില്‍

അതിരപ്പിള്ളി: തുണി കഴുകുന്നതിനിടെ വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു. മതിയുടെ ഭാര്യ കൈലാസം (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണി കഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ...

വാല്‍പ്പാറയില്‍ നാലരവയസുകാരനെ കൊന്ന പുലിയെ പിടികൂടി; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പു വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് കണ്ടത്. മയക്കുവെടി വെച്ചതിന് ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലരവയസുകാരനായ സെയ്തുളിനെ...

മാതാവിനൊപ്പം മുറ്റത്തേക്ക് ഇറങ്ങിയ നാലുവയസുകാരനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും ജനങ്ങളെ വിറപ്പിച്ച് പുലിയുടെ വിളയാട്ടം. വാല്‍പ്പാറ നടുമലൈ എസ്‌റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും...
Advertismentspot_img

Most Popular