Tag: v m sudheeran
യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചു; രാജി ഇ-മെയില്‍ വഴി
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. ഇ -മെയില്‍ വഴിയാണ് കെ.പി.സി.സിക്കും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും രാജിക്കത്ത് അയച്ചു കൊടുത്തത്. അതേസമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പി.പി.തങ്കച്ചന്‍ പറഞ്ഞു.
കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ പരസ്യ പോരിലായിരുന്നു. മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരസ്യമായി...
രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല; രാമനെ ചൂഷണം ചെയ്തത് ബി.ജെ.പിക്കാരെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. ഇപ്പോഴത്തെ നിലപാട് ബിജെപിയെ പരോക്ഷമായി അംഗീകരിക്കുന്നത്. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടികളുടെ നിലപാടെന്നും സുധീരന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഐഎം...
കെ.പി.സി.സി നേതൃയോഗത്തില്‍ വി.എം സുധീരനും കെ. മുരളീധരനും ക്ഷണമില്ല!!! മാധ്യമങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: ഇന്ന് ചേരുന്ന കെ.പി.സി.സി നേതൃയോഗത്തില്‍ വി.എം സുധീരനും കെ.മുരളീധരനും അടക്കം മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്ഷണമില്ല. മാധ്യമങ്ങള്‍ക്കും യോഗത്തില്‍ പ്രവേശനമില്ല.
സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം...
വി.എം സുധീരന്‍ പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുന്നു; ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്
തിരുവനന്തപുരം: വി.എം.സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നതാണ് സുധീരനെതിരായ ആരോപണം. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.
ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ്...
രാജ്യസഭാ സീറ്റ് വിവാദം: എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടി, റീത്ത്..!!!
കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുവെച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച...
വീട്ടില്‍ ‘കൂടോത്രം’ ചെയ്തവരോട് സഹതാപമെന്ന് സുധീരന്‍; തൊണ്ടി മുതല്‍ പോലീസിനെ ഏല്‍പ്പിച്ചു
മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ വീടിനു സമീപത്തെ വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ 'കൂടോത്രം' ലഭിച്ചു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളിപ്പില്‍ നിന്നും ലഭിച്ചത്. ഇവയെല്ലാം സുധീരന്‍ പോലീസിനെ ഏല്‍പ്പിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍...