Tag: thushar
തുഷാര്‍ ചെക്ക് കേസ്; വീണ്ടും വിശദീകരണവുമായി യൂസഫലി
ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്‍ പോലീസില്‍ പരാതിനല്‍കിയ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയെ അനുകൂലിക്കുന്നവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.
നാസില്‍ നേരത്തേ ചെക്കുകേസില്‍ ഉള്‍പ്പെട്ടപ്പോള്‍ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. തുഷാര്‍...
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നാസില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയാറാകാതെ തുഷാര്‍
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസില്‍ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അജ്മാന്‍ കോടതിയില്‍...
തുഷാറിനെ രക്ഷിച്ചത് യൂസഫലി; പിണറായിയും മുരളീധരനും ഇടപെട്ടു; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുന്ന പരിപാടിയാണ് കാണിച്ചത്: വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: വണ്ടിചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കാണിച്ചതെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി. തുഷാറിന്റെ...
രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല..!!! തുഷാര്‍ വെള്ളാപ്പള്ളിയെ ദുബായിലേക്ക് വിളിച്ചുവരുത്തിയ സ്ത്രീ ആരാണെന്ന് മുല്ലപ്പള്ള രാമചന്ദ്രന്‍
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഒരു സ്ത്രീ വിളിച്ചാല്‍ എന്‍ഡിഎയുടെ...
തുഷാറിനെ കുടുക്കിയതാണ്; വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: യു.എ.ഇ.യില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. നിലവില്‍ അജ്മാന്‍ ജയിലില്‍ കഴിയുന്ന തുഷാറിന് വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
10 വര്‍ഷം...
തുഷാർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകർത്തു, 15ഓളം പ്രവർത്തകർക്ക് പരിക്ക്
മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരിൽ വച്ച് രണ്ടു തവണ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായാണ് ആക്രമണം അരങ്ങേറിയത്. ...
വയനാട്ടില്‍ രാഹുലിനെതിരേ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍ഡിഎ തീരുമാനിച്ചു. രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥി...
തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും; എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ല
തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും. വെള്ളിയാഴ്ച പ്രചാരണം തുടങ്ങുമെന്നും തുഷാര്‍ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ വയനാട്ടില്‍ മത്സരിപ്പിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.
വയനാട്ടിലെ സ്ഥാനാര്‍ഥിയെ മാറ്റുമോ എന്നകാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് തുഷാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍...