Tag: thief
മോഷണശ്രമം ചെറുത്ത നടിക്ക് പരുക്ക്
തെലങ്കാനയില്‍ കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്കേറ്റു. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ നടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ട്...
മോഷണത്തിനിടെ അബദ്ധത്തിൽ ഇലക്ട്രിക് കട്ടർ ഓൺ ആയി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു
കവർച്ചയ്ക്കിടെ കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു. കൈയിലുണ്ടായിരുന്ന ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓൺ ആയതോടെയാണ് അപകടം സംഭവിച്ചത്. വഡോദരയിലെ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖയിലായിരുന്നു സംഭവം.
ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടർന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തുറക്കുകയും ചെയ്തു. ഇതിനു...
യുവതിയുമായി സൗഹൃദം: കിടപ്പറയിലെ രഹസ്യ അറയിൽ നിന്ന് ഭർത്താവറിയാതെ 25 പവൻ കവർന്നു
വിതുര: വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പുമുറിയിലെ രഹസ്യഅറയിൽ നിന്ന് 25 പവൻ കവർന്ന ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) അറസ്റ്റിൽ. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവർച്ച നടന്നത്. ബന്ധുവിന്റെ സ്വർണം സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് കവർന്നത്. യുവതിയും ഭർത്താവും...
വേറിട്ട രീതിയിൽ മൊബൈൽ ഫോൺ കടകളിൽ മോഷണം..!
തൃശൂർ: പൂട്ടുപൊളിക്കുകയോ ചുമർ തുരക്കുകയോ മേൽക്കൂര പൊളിക്കുകയോ ചെയ്യാതെ മൊബൈൽ ഫോൺ കടകളുടെ ഉള്ളിൽക്കടന്നു മോഷണം! കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (33), ചെന്നൈ റെഡ് ഹിൽസ് സ്വദേശി ശിവ (24) എന്നിവരാണു വിചിത്രമായ രീതിയിൽ മോഷണം നടത്തി പൊലീസ് പിടിയിലായത്.
ശക്തൻ ബസ് സ്റ്റാൻഡിലെ...
ആക്ഷൻ ഹീറോ ബിജു…!!! വൃദ്ധയുടെ മാല പൊട്ടിച്ചയാളെ പിടികൂടിയത് ഇങ്ങനെ…
തിരുവനന്തപുരം:ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിന്റെ സമയോചിത ഇടപെടലിലൂടെ നഗരത്തിലെ ധാരാളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി പിടിയിലായി. ബുധനാഴ്ച രാവിലെ പൂജപ്പുരയിൽ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം നടന്നതിന്...
‘മാപ്പുനല്‍കുക…നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്’ മോഷണ മുതല്‍ ഉടമയ്ക്ക് തിരികെ നല്‍കി കള്ളന്‍ ‘മാതൃക’യായി
അമ്പലപ്പുഴ: മോഷണ മുതല്‍ കള്ളന്‍ ഉടമയ്ക്ക് തിരികെ നല്‍കി, കൂടെയൊരു കുറിപ്പും. 'മാപ്പുനല്‍കുക...നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല...' ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് കള്ളന്‍ തിരികെ നല്‍കിയത്.
ചൊവ്വാഴ്ചയാണ് തകഴി...
മോഷണത്തിന് മുമ്പ് ഡാന്‍സ്!!! ന്യൂജെന്‍ കള്ളന്റെ വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന്‍ ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്. ഡല്‍ഹിയിലാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കടയുടെ പൂട്ട്...
ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍തന്നെ സ്ഥിതി ചെയ്യുന്ന ഇടശേരി ജ്വല്ലറിയിലായിരുന്നു മോഷണം. ശനിയാഴ്ചയ്ക്കു ശേഷമാണ് മോഷണമെന്ന് ഉറപ്പിച്ചെങ്കിലും ദിവസം വ്യക്തമായിട്ടില്ല. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തല്‍.
ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി പൂട്ടി...