മോഷണത്തിന് മുമ്പ് ഡാന്‍സ്!!! ന്യൂജെന്‍ കള്ളന്റെ വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന്‍ ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്. ഡല്‍ഹിയിലാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കടയുടെ പൂട്ട് പൊളിക്കുന്നതിന് മുമ്പ് കള്ളന്‍ ഡാന്‍സ് ചെയ്യുകയാണ്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇവര്‍ കടയില്‍ കടന്ന് മോഷണം നടത്തി. ഇവരെ ഇതുവരെ തിരിച്ചറിയുവാനും അറസ്റ്റ് ചെയ്യുവാനും സാധിച്ചിട്ടില്ല.

SHARE