Tag: shuhibe crime

ഷുഹൈബ് വധത്തില്‍ പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രതികള്‍ക്ക് പി ജയരാജന്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍. ഷുഹൈബിന്റെ മാതാപിതാക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സംസ്ഥാന...

ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘അല്ലയോ ഷുഹൈബ്, നിന്റെ രക്ത സാക്ഷിത്തത്തെ അപമാനിച്ചവരുടെ കൈകളിലേക്കോ നീ പ്രണയിച്ച നമ്മുടെ പരിചക്രാങ്കിത മൂവര്‍ണ്ണക്കൊടി’

കൊച്ചി: ഷാഫി പറമ്പലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിനന്റ് ആക്കുന്നതിനെതിരെ പരസ്യപ്രതികരണവുമായി ഐ ഗ്രൂപ്പ് നേതാവും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ജോഷി കണ്ടത്തില്‍. ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കുന്നത് ഷുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഷാഫി പറമ്പിലാണത്രേ സംസ്ഥാന...

ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനായി ശുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് സി.മുഹമ്മദ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഹരജി ഫയല്‍ ചെയ്തു. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ നശിപ്പിക്കുപ്പെടും...

ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗ സ്‌ക്വഡിലെ അഞ്ചംഗസംഘത്തെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തില്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കാരണം കാണിച്ചാണ് സ്ഥലം മാറ്റം.വര്‍ഷങ്ങളായുണ്ടായ ക്രൈംസ്‌ക്വാഡിനെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. ഷുഹൈബിന്റെ വധക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതലെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു....

ശുഹൈബ് വധക്കേസിലെ നാലു പ്രതികളെ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പ്രതികളായ നാലു പേരെ സി.പി.എം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്‌കര്‍, കെ അഖില്‍, സി.എസ് ദീപചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നു കാട്ടിയാണ് പുറത്താക്കിയിരിക്കുന്നത്. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ്...

ശുഹൈബ് വധത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍; മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന...

ശുഹൈബിനെ വധിച്ച ആയുധം എവിടെ?

കൊച്ചി: ശുഹൈബ് വധക്കേസില്‍ സര്‍ക്കാറിനെ വാക്കാല്‍ വിമര്‍ശിച്ച് ഹൈക്കോടതി. ശുഹൈബിനെ വെ ട്ടാനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താത്തതെന്തു കൊണ്ടെന്ന് കോടതി ചോദിച്ചു. ഒരു മനുഷ്യനെ ചെയ്തു വച്ചിരിക്കുന്നത് കാണൂ എന്നും ചൂണ്ടിക്കാട്ടി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പൊലിസില്‍ ചാരന്‍മാരുണ്ടെന്ന്...

രണ്ടു ദിവസം പിന്തുടര്‍ന്നാണ് ശുഹൈബിനെ വധിച്ചത്; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനായി കൊലയാളി സംഘം തുടര്‍ച്ചയായി രണ്ടുദിവസം ശുഹൈബിനെ പിന്തുടര്‍ന്നതായി സൂചന. ഇതു സംബന്ധിച്ച് ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നീ പ്രതികള്‍ പോലീസിനു മൊഴി നല്‍കി. പ്രതികള്‍ 11, 12 തിയതികളില്‍ വാടകയ്‌ക്കെടുത്ത...
Advertismentspot_img

Most Popular