Tag: senkumar

മുഖ്യമന്ത്രി ഇടപെട്ടു; മാധ്യമ പ്രവർത്തകർക്കെതിരെ സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ചെന്ന് പോലീസ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി.പി.സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ച് പൊലീസ്. സെൻകുമാറിന്റെ പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രസ് ക്ലബില്‍ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. മാധ്യമ...

ഇത്തവണ സെന്‍കുമാര്‍ കുടുങ്ങുമോ..? മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. സെന്‍കുമാറും സുഭാഷ് വാസുവുമുള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച്‌ക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ...

കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചു; സോഷ്യല്‍ മീഡിയ നിരോധനം തുടരുന്നു

ശ്രീനഗര്‍: അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ചമുതല്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് 2ജി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു. എന്നാല്‍, ജമ്മുകശ്മീര്‍ ഭരണകൂടം അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട...

ആഭ്യന്തര മന്ത്രിയായത് താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെ; ചെന്നിത്തലയ്‌ക്കെതിരേ തിരിച്ചടിച്ച് സെന്‍കുമാര്‍

തൃശൂര്‍: സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടിപി സെന്‍കുമാര്‍. ഇരിങ്ങാലക്കുടയില്‍ നടന്ന പരിപാടിയിലാണ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയില്‍ സെന്‍കുമാര്‍ വിമര്‍ശിച്ചത്. തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയല്ല...

ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം; സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ തെറ്റെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്ന് മഹേഷ് കുമാര്‍ സിംഗ്‌ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പി തിരുവനന്തപുരത്ത്...

സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറി; ബഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്…!!! പരിഹാസവുമായി സെന്‍കുമാര്‍

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ''പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്‌നാഥ്...

സെന്‍കുമാറിനെ കുടുക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടപടിക്ക് നീക്കം. സെന്‍കുമാറിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. കോഴിക്കോടുള്ള പൊതുപ്രവര്‍ത്തകനാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നമ്പി...

ഇത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; സെന്‍കുമാറിനെതിരേ കണ്ണന്താനം;

കൊച്ചി: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്ന് കണ്ണന്താനം പറഞ്ഞു. ഈ അവാര്‍ഡ് ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാന്‍ നമ്മള്‍ ശ്രമിക്കണം. സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സെന്‍കുമാര്‍...
Advertismentspot_img

Most Popular