Tag: sdpi
സി.പി.ഐ.എമ്മില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്; ഒടുവില്‍ കോടിയേരി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സിപിഎമ്മിലും പോഷക സംഘടനകളിലും എസ്ഡിപിഐ അനുഭാവികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങളായല്ല മറിച്ച് അനുഭാവികളായാണ് ഇവരുടെ നുഴഞ്ഞുകയറ്റമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.
പാര്‍ട്ടി എല്ലാവര്‍ക്കും അംഗത്വം കൊടുക്കാറില്ല. എന്നാല്‍, എസ്എഫ്ഐ,...
അഭിമന്യു വധം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയ്ക്ക് പങ്കുണ്ടെന്ന് പോലീസ്
കൊച്ചി: അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് പറഞ്ഞു.
ഇരുവരും...
വീണ്ടും എസ്ഡിപിഐ ആക്രമണം; കോഴിക്കോട് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: മേപ്പയൂര്‍ അരിക്കുളം കാരയാട്ട് എസ്എഫ്‌ഐ നേതാവിനെ വെട്ടേറ്റു. എസ്.എഫ്.ഐ. കൊയിലാണ്ടി ഏരിയ സെക്രട്ടേറിയറ്റംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ തണ്ടയില്‍ താഴമരുതിയാട്ടുചാലില്‍ വിഷ്ണുവിന് (20) ആണ് പരിക്കേറ്റത്. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയിലായി....
അഭിമന്യു വധക്കേസ് : കസ്റ്റഡിയില്‍ എടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു
കൊച്ചി: അഭിമന്യു വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിട്ടയച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ്...
സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍
കൊച്ചി: നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍...
അഭിമന്യു കൊലപാതകം; എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതികള്‍ സംസ്ഥാനത്തു തന്നെ;വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് സ്ത്രീകള്‍
കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍. സംസ്ഥാന നേതാക്കളടക്കം ആറ് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പിടിയിലായി. കൂടാതെ, വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പിടിയിലായി.
കൊച്ചിയില്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കളെ അറസ്റ്റ്...
‘ഒറ്റക്കുത്തിന് ഞാന്‍ വീണുപോയി.. എന്നെ കുത്തി വീഴ്ത്തിയ ശേഷമാണ് അവര്‍ അഭിമന്യുവിനെ ആക്രമിച്ചത്’ ആഴ്ന്നിറങ്ങിയ കഠാര വലിച്ചൂരിയപ്പോള്‍ നെഞ്ച് പൊത്തിപ്പിടിച്ചു; അര്‍ജുന്റെ വാക്കുകള്‍
കൊച്ചി: 'ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു' മഹാരാജാസ് കോളജില്‍ അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സുഹൃത്ത് അര്‍ജുന്‍ ഹൃദയം പിളര്‍ന്ന ആ രംഗങ്ങള്‍...
എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ രാജിവെക്കും, മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്ന്ന് എളമരം കരീം
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്പസ് വളപ്പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീം.എസ്ഡിപിഐ ഭീകരസംഘടന തന്നെയാണ്. മുസ്ലിങ്ങളുടെ ശത്രുക്കളായ...