Tag: sdpi

കണ്ണൂരിൽ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകന് കൊവിഡ്

കണ്ണൂർ: ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു; മരിച്ചത് എബിവിപി പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി

കണ്ണൂർ: ചെറിയ ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയും എസ്ഡിപിഐ പ്രവർത്തകനുമായ കണ്ണവം വാഴപ്പുരയിൽ സലാഫുദ്ദീനെ ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി. കുടുംബാംഗങ്ങളുമായി കാറിൽ പോകുമ്പോഴായിരുന്നു അക്രമം. 2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്....

എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെച്ചൊല്ലി സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. നിയമാനുസൃതം പ്രതിഷേധിച്ച ആര്‍ക്കുമെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ സമരങ്ങളില്‍ നുഴഞ്ഞു കയറി പ്രതിഷേധങ്ങളെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നുവെന്ന് അരോപിച്ചു. ഇതിനെതിരെ...

മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മത്സരിക്കും

മലപ്പുറം: മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് അറിയുന്നത്. എസ്.ഡി.പി.ഐയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച പുറത്തായതു ലീഗിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിനിര്‍ണയം പുറത്തുവരുന്നത്. ഏറ്റവും മികച്ച...

മലപ്പുറത്ത് മുസ്ലീം ലീഗ്- എസ്ഡിപിഐ രഹസ്യ ധാരണ..? നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കൊണ്ടോട്ടി: എസ്ഡിപിഐ-മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ പ്രതിനിധീകരിച്ചെത്തിയത്. ചര്‍ച്ചയ്ക്കായി നേതാക്കളെത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്ത്!!! എട്ടുപേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്ത്. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേരുകളുള്ളത്. കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് ഈ...

മുന്‍ എസ്ഡിപിഐ നേതാവിനെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കി; സിപിഎമ്മില്‍ പൊട്ടിത്തെറി

ചെങ്ങന്നൂര്‍: എസ്എഫ് നേതാവായ അഭിമന്യുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ചെങ്ങന്നൂരിലെ സിപിഎമ്മില്‍ വിവാദ സംഭവങ്ങള്‍. എസ്ഡിപിഐ മുന്‍ നേതാവിനെ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റാക്കിയതുമായി ബന്ധപ്പെട്ടു സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം ലോക്കല്‍ സെക്രട്ടറിയോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഏരിയ സെക്രട്ടറി...

കോഴിക്കോട്ട് എസ്ഡിപിഐ -സിപിഎം സംഘര്‍ഷം; വീടുകള്‍ തകര്‍ത്തു

കോഴിക്കോട്: അരിക്കുളം പഞ്ചായത്തില്‍ കാരയാട് മേഖലയില്‍ സിപിഎം -– എസ്ഡിപിഐ സംഘര്‍ഷം. സിപിഎമ്മുകാരുടെ രണ്ടു വീടുകള്‍ക്കു നേരെ പുലര്‍ച്ചെ ബോംബേറ്. മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകള്‍ പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ തകര്‍ത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.രമണി, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം പി.ശ്രീജിത് എന്നിവരുടെ വീടുകള്‍ക്കു...
Advertismentspot_img

Most Popular