Tag: rain

കേരളത്തിൽ ഓഗസ്റ്റ് 20 വരെ കനത്ത മഴയുണ്ടാകും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. തിരുവനന്തപുരത്തും, തൃശൂരും,ഇടുക്കിയിലും കോട്ടയത്തും രാത്രിമുതല്‍...

പമ്പ, മണിമല, അഴുത ആറുകള്‍ നിറഞ്ഞു കവിഞ്ഞു; വ്യാപക മണ്ണിടിച്ചില്‍

കനത്ത മഴയില്‍ പമ്പ, മണിമല, അഴുതയാറുകള്‍ നിറഞ്ഞു കവിഞ്ഞു. പലയിടത്തും മണ്ണിടിച്ചില്‍ വ്യാപകമായി. ബസ് സ്റ്റാന്‍ഡുകളിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കു ദുരിതം സൃഷ്ടിക്കുന്നു. കോസ് വേകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകുമെന്നും ആശങ്ക. രണ്ട് ദിവസമായി തീരങ്ങള്‍ കവര്‍ന്നാണ് നദികള്‍ ഒഴുകുന്നത്. അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ്‌വേകള്‍...

കോട്ടയത്തിൻ്റെ മലയോര മേഖലകളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ഇന്നലെ പെയ്ത കനത്ത മഴയിൽ എളംകുളം, എറണാകുളം വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ആളുകളെ...

നാളെ നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായിത്തന്നെ തുടരുകയാണ്. കൊച്ചിയിൽ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. പനമ്പള്ളി നഗർ, സൗത്ത് കടവന്ത്ര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയത്തും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം,...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മീൻപിടുത്തക്കാർ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്നും നിർദ്ദേശം. കോട്ടയത്തും എറണാകുളത്തും പുലർച്ചെ...

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 11 :ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 12 :മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 13 :എറണാകുളം, ഇടുക്കി,...

വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഇന്ന് മഴ കനക്കുമെന്നും മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട്...

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ; 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55...
Advertismentspot_img

Most Popular