കേരളത്തിൽ ഓഗസ്റ്റ് 20 വരെ കനത്ത മഴയുണ്ടാകും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുന്നു.

തിരുവനന്തപുരത്തും, തൃശൂരും,ഇടുക്കിയിലും കോട്ടയത്തും രാത്രിമുതല്‍ മഴയ്ക്ക് ശമനമുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ , എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറയിപ്പുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനടുത്തുള്ള തുരങ്കത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂര്‍ണമായും നിര്‍ത്തി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular