Tag: pettimudi landslide

ആറ് ദിവസമായി മകനെയും കാത്ത് പുഴയരികില്‍ നില്‍ക്കുന്ന അച്ഛന്‍

മൂന്നാര്‍: ആറ് ദിവസമായി പെട്ടമുടിപ്പുഴയുടെ കരയില്‍ ഷണ്‍മുഖനാഥന്‍ മകനായി കാത്തിരിക്കുകയാണ്. പെട്ടിമുടി ദുരന്തത്തില്‍ മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. എന്നാല്‍ അടുത്തയാളെ കുറിച്ചുള്ള വിവരം ഒന്നുമില്ല. മക്കളായ നിധീഷിനെയും ദിനേശനെയുമാണ് പെട്ടിമുടി ഉരുള്‍പ്പൊട്ടലില്‍ കാണാതായത്. മൂത്ത മകന്‍ ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍...

മുഖ്യമന്ത്രി നാളെ പെട്ടിമുടിയിലേക്ക്…

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന...

5 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി

മൂന്നാര്‍: ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 5 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഇവ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം...

പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 42 ആയി

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി...
Advertismentspot_img

Most Popular