മൂന്നാര്‍: ആറ് ദിവസമായി പെട്ടമുടിപ്പുഴയുടെ കരയില്‍ ഷണ്‍മുഖനാഥന്‍ മകനായി കാത്തിരിക്കുകയാണ്. പെട്ടിമുടി ദുരന്തത്തില്‍ മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. എന്നാല്‍ അടുത്തയാളെ കുറിച്ചുള്ള വിവരം ഒന്നുമില്ല. മക്കളായ നിധീഷിനെയും ദിനേശനെയുമാണ് പെട്ടിമുടി ഉരുള്‍പ്പൊട്ടലില്‍ കാണാതായത്.
മൂത്ത മകന്‍ ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിധീഷ് എവിടെയെന്ന് ഒരു അറിവും ഇല്ല. നിധീഷിന് വേണ്ടിയാണ് ഷണ്‍മുഖനാഥന്‍ പുഴയ്ക്കരികില്‍ കാത്തിരിക്കുന്നത്. ഷണ്‍മുഖനാഥന്റെ സഹോദരനും മുന്‍ പഞ്ചായത്ത് അംഗവുമായ അനന്തശിവന്റെ പേരക്കുട്ടികളുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് ദിനേശും നിധീഷും പെട്ടിമുടിയില്‍ എത്തിയത്.