Tag: passed away

സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടന്‍ മനോജ് പിള്ള അന്തരിച്ചു. 43 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം...

ആദ്യ ‘ജെയിംസ് ബോണ്ട് ഗേള്‍’ യുനിസ് ഗെയ്സണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ആദ്യ 'ജെയിംസ് ബോണ്ട് ഗേള്‍' ഹോളിവുഡ് മുന്‍ നായിക യുനിസ് ഗെയ്സണ്‍(90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ബോണ്ട് സിനിമ 'ഡോക്ടര്‍ നോ'യില്‍ സില്‍വിയ ട്രഞ്ചായി വേഷമിട്ട് ഗെയ്‌സണ്‍ ആയിരിന്നു. ബോണ്ടിനെ അവതരിപ്പിച്ച സീന്‍ കോണറിക്കൊപ്പം ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രമാണിത്....

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ ഹൃദായാഘാതത്തെ തുടര്‍ന്ന്

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം...

പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരു മാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ അന്ത്യം. മുന്നൂറോളം ഡിറ്റക്ടിവ്, മാന്ത്രിക നോവലുകള്‍ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. തമിഴ്,തെലുങ്ക്, കന്നഡ എന്നീ...

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകരന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്. സംസ്‌കാരം നാളെ തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍.

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി...

നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞ് വീണ് മരിച്ചു

ഇടുക്കി: പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ കുമളിയിലായിരിന്നു സംഭവം. കുമളി ആനവിലാസം പ്ലാന്റേഷനിലെ സ്വന്തം റിസോര്‍ട്ടിലാണ് സലിമിന്റെ മരണം. റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ സലിമിനെ ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ്...

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊല്ലം: ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ നടനാണ് അജിത്ത്. പത്ഭനാഭന്‍-സരസ്വതി ദമ്പതികളുടെ...
Advertismentspot_img

Most Popular