ആദ്യ ‘ജെയിംസ് ബോണ്ട് ഗേള്‍’ യുനിസ് ഗെയ്സണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ആദ്യ ‘ജെയിംസ് ബോണ്ട് ഗേള്‍’ ഹോളിവുഡ് മുന്‍ നായിക യുനിസ് ഗെയ്സണ്‍(90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ബോണ്ട് സിനിമ ‘ഡോക്ടര്‍ നോ’യില്‍ സില്‍വിയ ട്രഞ്ചായി വേഷമിട്ട് ഗെയ്‌സണ്‍ ആയിരിന്നു. ബോണ്ടിനെ അവതരിപ്പിച്ച സീന്‍ കോണറിക്കൊപ്പം ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രമാണിത്. 1948ല്‍ പുറത്തിറങ്ങിയ മൈ ബ്രദര്‍ ജോനാഥാന്‍ എന്ന ചിത്രത്തിലൂടെ യുനിസ് ഗെയ്സണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

1963ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ബോണ്ട് ചിത്രം ‘ഫ്രം റഷ്യ വിത്ത് ലവിലും’ ബോണ്ടിന്റെ കാമുകിയായി വേഷമിട്ടു. ഡാന്‍സ് ഹാള്‍, മിസ് റോബിന്‍ ഹുഡ്, ഹലോ ലണ്ടന്‍, കൗണ്ട് ഓഫ് ട്വല്‍വ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്. ദ സെയ്ന്റ്, ദി അവഞ്ചേഴ്സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 1928ല്‍ സറേയിലാണ് യുനിസ് ഗെയ്സണ്‍ ജനിച്ചത്. 1953ല്‍ ലീഗ് വാന്‍സിനെ യുനിസ് വിവാഹം കഴിച്ചു. എന്നാല്‍ 1957ല്‍ വിവാഹമോചനവും നേടി. പിന്നീട് ബ്രയാന്‍ ജാക്സണെ വിവാഹം കഴിച്ചെങ്കിലും 1977ല്‍ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular