Tag: operation
ഗര്‍ഭിണിക്ക് മിസോറം എം.എല്‍.എ. ശസ്ത്രക്രിയ നടത്തി
ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്.
ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്‌സാങിയുടെ രണ്ടാമത്തെ കുഞ്ഞാണിത്.
മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം,...
മന്ത്രി എം.എം. മണിക്ക് നാളെ ശസ്ത്രക്രിയ
തിരുവനന്തപുരം: വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിക്ക് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മന്ത്രിയ്ക്ക് തലയോട്ടിക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ...
നടന്‍ മാധവന്റെ ശസ്ത്രക്രിയ കഴിഞ്ഞു
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ മാധവന്‍ സുഖം പ്രാപിച്ചുവരുന്നു. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ് വിജയകരമായിരുന്നുവെന്നും താരം സുഖംപ്രാപിച്ചു വരികയാണെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്.
...