Tag: nurse

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; മറ്റ് മൂന്ന് മലയാളികള്‍ നിരീക്ഷണത്തില്‍

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍...

40,000 നഴ്‌സുമാരെ വേണമെന്ന് നെതര്‍ലാന്‍സ്; കേരളത്തില്‍നിന്ന് നല്‍കുമെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്സിന് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്സില്‍ വലിയ തോതില്‍ നഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും...

നഴ്‌സിന്റെ മൃതദേഹം ആലുവ പുഴയില്‍; ഭര്‍ത്താവ് കീഴടങ്ങി

ചാവക്കാട്: ആലുവ പുഴയില്‍ യുവതിയായ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യുവാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി...

ഞങ്ങളെ രക്ഷിക്കണേ… ! ആശുപത്രിയില്‍ ഒറ്റപ്പെട്ടത് 250 ഓളം പേര്‍; രക്ഷപ്പെടുത്താന്‍ അപേക്ഷിച്ച് നഴ്‌സ്

പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും...

മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

അല്‍ഐന്‍: അല്‍ഐനില്‍ മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. 20 വര്‍ഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും...

സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ആ നഴ്‌സ് എത്തി!!!

ഇന്‍ഡോര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ആ നഴ്‌സ് വീണ്ടും ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി. സല്‍മാന്‍ ഖാന്റെ ജനന സമയത്ത് താരത്തിന്റെ അമ്മയുടെ പ്രസവവമെടുത്ത നഴ്സാണ് സല്‍മാന്റെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്. സല്‍മാന്റെ മൂന്നാമത്തെ...

നഴ്സുമാരുടെ സമരം മാറ്റിവെച്ചു

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നാളെ മുതല്‍ നടത്താനിരുന്ന കൂട്ട അവധി എടുക്കല്‍ സമരം മാറ്റിവെച്ചു. നഴ്സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. വേതന...

സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ വഴങ്ങണം…!! വിസമ്മതിച്ച ട്രെയിനി നഴ്‌സിനെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നഴ്‌സിനോട് ലൈംഗിക ബന്ധത്തിന് വഴണമെന്നാവശ്യപ്പെട്ട് കയറിപ്പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാലിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് സംഭവം. ട്രെയിനി നഴ്സിനെ പീഡിപ്പിച്ചന്ന ആരോപണത്തില്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയിനിംഗിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ബന്ധത്തിന് തയ്യാറകണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചെന്നും...
Advertismentspot_img

Most Popular