സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ വഴങ്ങണം…!! വിസമ്മതിച്ച ട്രെയിനി നഴ്‌സിനെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നഴ്‌സിനോട് ലൈംഗിക ബന്ധത്തിന് വഴണമെന്നാവശ്യപ്പെട്ട് കയറിപ്പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാലിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് സംഭവം. ട്രെയിനി നഴ്സിനെ പീഡിപ്പിച്ചന്ന ആരോപണത്തില്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയിനിംഗിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ബന്ധത്തിന് തയ്യാറകണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാതിരുന്നപ്പോള്‍ കടന്നു പിടിച്ചെന്നുമാണ് പരാതി.

ഡോക്ടര്‍ വാട്ട്സ് ആപ്പിലൂടെ അസ്ലീല സന്ദേശമയച്ചെന്നും കാബിനിലേക്ക് വിളിച്ചു വരുത്തി കടന്ന് പിടിച്ചെന്നുമാണ് യുവതിയുടെ പരാതി. ട്രെയിനിംഗിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രഹസ്യബന്ധത്തിന് നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞെന്ന് പൊലീസ് അറിയിച്ചു. ഐപിസി സെക്ഷന്‍ 354 പ്രകാരം ഡോക്ടറിനെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular