Tag: malappuram

തലച്ചോറിനെ തിന്നുന്ന രോഗാണു മലപ്പുറത്ത്; പത്ത് വയസുകാരിയുടെ മരണം അപൂര്‍വ രോഗം മൂലമെന്ന് സ്ഥിരീകരണം

പെരിന്തല്‍മണ്ണയില്‍ പത്ത് വയസ്സുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ഇന്നലെയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ദ്ധ ചികിത്സക്കായി...

രണ്ട് വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. മലപ്പുറത്തും എറണാകുളത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. മലപ്പുറം എടവണ്ണയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എം രമേശ് ആണ് മരിച്ചത്. മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത്...

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. കോഴിക്കോട്-പാലക്കാട്...

കേരള ബാങ്കിനുള്ള അപേക്ഷ ഇന്ന് നല്‍കും; മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉള്‍പ്പെടുത്തിയില്ല

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കേരള ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അപേക്ഷനല്‍കും. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കേരള ബാങ്കിന്റെ അന്തിമാനുമതിക്കായി 19 ഉപാധികളാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിനുമുന്നില്‍വെച്ചത്. ഇത് പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം നബാര്‍ഡ് വഴി റിസര്‍വ്...

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. ആദ്യം...

വസ്ത്രമലക്കുന്നതിനിടെ യുവതിയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

മലപ്പുറം: വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ അയല്‍വാസി വെട്ടിപരിക്കേല്‍പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്ങാട് എടയൂര്‍ റോഡ് നിവാസിയായ മനയ്ക്കല്‍ വീട്ടില്‍ ആജിസ അസീസിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനയാഴ്ച ഉച്ചയോടെയാണ് സംഭവം. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബഷീര്‍ ആയുധമുപയോഗിച്ച് ആജിസയുടെ...

മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത്; പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല; പനി ബാധിച്ചത് ആറ് വയസുകാരന്‌

മലപ്പുറം : മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോള്‍....

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍: താനൂര്‍ അഞ്ചുടിയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഷംസു (40), വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7