Tag: malappuram

മലപ്പുറത്ത് വെടിക്കെട്ട് അപകടം

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയില്‍ അപകടം. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം; മലപ്പുറത്ത് വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റില്‍

മലപ്പുറം: കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ പതിപ്പിച്ചതിന് രണ്ടുവിദ്യാര്‍ഥികള്‍ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ബുധനാഴ്ച പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ട പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ച്...

മൗലാന ആശുപത്രിയില്‍ തീപിടുത്തം

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ നഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി?ഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി. മലപ്പുറത്ത്...

ഗള്‍ഫില്‍നിന്ന് എത്തിയതിന് പിന്നാലെ മരണം; മലപ്പുറത്ത് വാഹനാപകടം; സുഹൃത്തുക്കളായ മൂന്നുപേര്‍ മരിച്ചു

മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ചു മറിഞ്ഞു സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി ഗള്‍ഫില്‍...

മലപ്പുറത്ത് മൂന്ന് പേര്‍ക്ക് വേട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ 3 യുവാക്കള്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ലീഗ്-കോണ്‍ഗ്രസ്...

വനിതാ മതില്‍ വര്‍ഗീയ മതിലാണ്..!!! വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍; ഇത്തവണ മലപ്പുറത്ത്

നിലമ്പൂര്‍: വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു. വഴിക്കടവിന് സമീപം മഞ്ചക്കോട്...

ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു; എട്ടുപേര്‍ക്ക് പരിക്കേറ്റു!

തിരൂര്‍: ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ 'നില്ല് നില്ല്' ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍...

വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂര്‍: ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്. പുലര്‍ച്ചെ 3.30ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സെയ്തലവി നാലരയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
Advertismentspot_img

Most Popular

G-8R01BE49R7