Tag: life

കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യുഡല്‍ഹി: കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നും പ്രചരിപ്പിച്ചത് അശ്ലീലമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ഭാരത സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ലഭിക്കുകയെന്നും...

‘കൈതോല പായവിരിച്ച്’ നാടൻപാട്ടിന്റെ രചയിതാവ് ജിതേഷ് അന്തരിച്ചു

നാടൻപാട്ടിന്റെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ എറ്റെടുത്ത 'കൈതോല പായവിരിച്ച്' എന്ന നാടൻപാട്ടിന്റെ രചയിതാവ് ആണ് അദ്ദേഹം. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല...

ഗർഭനിരോധന ഗുളികകൾക്ക് അപ്രഖ്യാപിത വിലക്ക്; ആഗ്രഹിക്കാതെ ഗർഭം ധരിച്ചത് ഒരുലക്ഷത്തിലധികം , ലോക് ഡൗൺ കാലത്തെ കണക്ക് പേർ

തമിഴ്‌നാട്ടിലെ മെഡിക്കൽസ്റ്റോറുകളിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ കിട്ടാനില്ല. ലൈംഗിക ബന്ധത്തിനു മുന്നോടിയായി ഗർഭം ഒഴിവാക്കാൻ സഹായിക്കുന്ന അടിയന്തിര ഗർഭനിരോധന മാർഗ്ഗങ്ങൾക്കു സംസ്ഥാനത്തു മിക്കപ്പോഴും ക്ഷാമം നേരിടാറുണ്ട്. എന്നാൽ ഈ ലോക്ക്ഡൌൺ സമയത്തു ഗർഭനിരോധന ഗുളികകൾക്ക് തമിഴ്നാട്ടിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒരു...

ജോലി നഷ്ടപ്പെടുന്നു; തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായി യുവാക്കള്‍

ഓട്ടോമൊബൈൽ എഞ്ചിനിയറായിരുന്നു പത്തനംതിട്ട സ്വദേശി കെപി കൃഷ്ണകുമാർ. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതോടെ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായിരിക്കുകയാണ് ഈ 23-കാരൻ. ഈ തൊഴിൽ മാത്രമേ നിലവിലുള്ളുവെന്നും മരത്തിന്റെ തൈ നടുന്ന ജോലിയാണ് ഇപ്പോൾ താൻ ചെയ്യുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. കോഴിക്കോട് അഴീക്കോട്...

അന്ന് ട്രെയിനിന് അപായ സൂചന നല്‍കി നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു; ഇന്ന് ഓര്‍മയാകുമ്പോഴും എട്ടുപേര്‍ക്ക് ജീവന് സഹായമായി അനുജിത്ത്‌

2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍...

മദ്യപിച്ചെത്തി എന്റെ കൈ അയാള്‍ കടിച്ചു മുറിച്ചു; ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍

ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്ദു എന്ന യുവതിയാണ് തന്റെ അനുഭവങ്ങള്‍ ഹ്യൂമന്‍ ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ആദ്യമായി മര്‍ദനമേറ്റതിനെ കുറിച്ചും, സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് പീഡനം സഹിച്ചതിനെ കുറിച്ചും യുവതി പറയുന്നു. എല്ലാം സഹിച്ചിട്ടും ഭര്‍ത്താവിന്റെ...

അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം തന്നു; ഇപ്പോള്‍ നിരവധി പേര്‍ ഭീഷണിപ്പെടുത്തുന്നു; ജീവനോടെ തിരിച്ചുപോകാന്‍ പറ്റുമോ എന്നറിയില്ല: വര്‍ഷ

അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷ എന്ന യുവതിയെ ദിവസങ്ങൾക്കു മുൻപ് മലയാളി വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് വർഷ വീണ്ടുമെത്തുകയാണ്. കാരണക്കാർ അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ...

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ സജിത..!!!

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആയി സജിത ചുമതലയേറ്റു. അതും ഒന്നാം റാങ്കിന്റെ തിളക്കത്തോടെ. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഒ.സജിത ഇന്ന് തിരൂർ എക്സൈസ് സർക്കിൾ ഓഫിസിൽ...
Advertismentspot_img

Most Popular