Tag: kollam

കുവൈത്തില്‍ നിന്ന ഭര്‍ത്താവ് എത്തിയപ്പോള്‍് കണ്ടത് ഭാര്യയുടെ ജീവനറ്റ ശരീരം; മരണകാരണം വ്യക്തമല്ല

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള(24)യെയാണ് ചടയമംഗലത്ത് അക്കോണത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കിഷോര്‍ രാവിലെ കുവൈത്തില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് വാതില്‍...

അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീയ്ക്ക് എതിരേയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്....

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം തലവൂരിലെ സർക്കാർ ആയൂർവേദ ആശുപത്രിയുടെ മേൽക്കൂരയിലെ സീലിങ് തകർന്നു വീണു. സംഭവം മറച്ചുവയ്ക്കാനും ശ്രമം, രാത്രി തന്നെ അടര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം നീക്കം ചെയ്തു. നേരത്തെ ആശുപത്രി കെട്ടിടം വൃത്തിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് കെബി ഗണേഷ്കുമാർ...

കണ്ണീര് കുടിക്കുന്ന മരുമക്കൾ കൂടുതലും കൊല്ലത്ത്

വിവാഹ ശേഷം ​ഗാർഹിക പീഡനം നേരിടുന്നെന്ന് പരാതിപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പരാതികൾ ലഭിച്ചത് കൊല്ലം ജില്ലയിൽ നിന്നെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ...

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

കല്ലമ്പലം തോട്ടക്കാട് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് വൻ ദുരന്തം. കാർ യാത്രക്കാരായിരുന്ന അഞ്ച് പേർ മരിച്ചു. രണ്ട് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. ചിറക്കര സ്വദേശികളാണ് മരിച്ചതെന്നാണ്...

ഡോക്ടറുടെ ആത്മഹത്യ; വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ

കൊല്ലത്തെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. ആത്മഹത്യ ചെയ്ത ഡോക്ടർ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന കാര്യം അന്വേഷിക്കും. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ ഡോക്ടർ...

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 330 പേര്‍ക്ക്; 306 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 330 പേര്‍ക്കാണ്. ഇതില്‍ 306 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ ഇന്ന് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായി. ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം കോവില സ്വദേശിനി രാധാമ്മയുടെ മരണമാണ് സ്ഥിരീകരിച്ചത്....

കൊല്ലം ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ്; 85 പേർക്കും സമ്പർക്കം മൂലം

കൊല്ലം ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 85 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 57 പേർ രോഗമുക്തി നേടി. ആഗസ്റ്റ് 20 ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷമി...
Advertismentspot_img

Most Popular