കുവൈത്തില്‍ നിന്ന ഭര്‍ത്താവ് എത്തിയപ്പോള്‍് കണ്ടത് ഭാര്യയുടെ ജീവനറ്റ ശരീരം; മരണകാരണം വ്യക്തമല്ല

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള(24)യെയാണ് ചടയമംഗലത്ത് അക്കോണത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കിഷോര്‍ രാവിലെ കുവൈത്തില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി.

തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒരു വര്‍ഷം മുന്‍പാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular