Tag: kodiyari

‘ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോള്‍ നക്കിക്കൊല്ലാന്‍ നോക്കുകയാണ്’, കോടിയേരിയുടെ ക്ഷണം തള്ളി ആര്‍എസ്പി

തിരുവനന്തപുരം: എല്‍ഡിഎഫിലേക്കുള്ള ക്ഷണം തള്ളി ആര്‍എസ്പി. ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് ബന്ധം വിടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. കോടിയേരിയുടെ ക്ഷണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അസീസ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്. കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ്...

അഭിമാന്യുവിന്റെ കുടുംബത്തെ സി.പി എം ഏറ്റെടുക്കും,വട്ടവടയില്‍തന്നെ സ്ഥലംവാങ്ങി വീട് നിര്‍മ്മിച്ച് നല്‍കും; കോടിയേരി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐക്കാര്‍ കൊല്ലപ്പെടുത്തിയ ധീരരക്തസാക്ഷി അഭിമാന്യുവിന്റെ കുടുംബത്തെ സി.പി എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദരിദ്രമായ കുടുംബത്തിന്റെയും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തിന്റെയും പ്രതീക്ഷയായിരുന്ന അഭിമന്യുവിനെയാണ് മതഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഒരു ചെറിയ മുറിയിലാണ് കുടുംബമാകെ ജീവിച്ചിരുന്നത്. ഇവര്‍ക്ക് വട്ടവടയില്‍തന്നെ...

കെവിന്‍ കൊലപാതകം: ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം,ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍...

ആര്‍.എസ്.എസുകാര്‍ സി.പി.എം പ്രവര്‍ത്തകരെ കൊന്നവരാണ്; അവരുടെ ഒരു വോട്ടും വേണ്ട; കാനത്തിന് തിരുത്തുമായി കോടിയേരി

തിരുവനന്തപുരം: സി.പി.ഐ.എമ്മിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തങ്ങളുടെ പാര്‍ട്ടി അനുയായികളെ കൊന്നവരുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍.എസ്.എസുകാര്‍ നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ അവരുടെ വോട്ട് ആവശ്യമില്ല. സി.പി.ഐ.എമ്മും സി.പി.ഐയും...

‘ഇടതുസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം’,വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ കോടിയേരി

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഇടതു സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്ന് സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴയില്‍ സി.പി.എം സംഘടിപ്പിക്കുന്ന...

കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് ചിലരുടെ ശ്രമം, തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ശ്രമം നടക്കില്ലെന്നും, കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ''കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് ചിലരുടെ ശ്രമം. അത് ആര് വിചാരിച്ചാലും സിപിഎം അതിന് അനുവദിക്കില്ല. സിപിഎമ്മിനെ...

സി.ബി.ഐയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി, യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണമെങ്കില്‍ സഹകരിക്കും, മറിച്ചാണെങ്കില്‍ ചെറുക്കുമെന്നും കോടിയേരി

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണമാണ് പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നത്....

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍,പുതിയ വാദങ്ങളുമായി കോടിയേരി

കൊച്ചി: ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ പിടികളാകാത്ത സാഹചര്യത്തിലാണ് ഏത് അന്വേഷണവും നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെല്ലാം പിടിയിലായി. കേസില്‍ സിപിഎമ്മിന് വേവലാതിയില്ലെന്നും കോടിയേരി...
Advertismentspot_img

Most Popular